ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ‘വിജയാരവം-26’ സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ജിദ്ദ ഏറനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘വിജയാരവം-26’ പരിപാടി ഇസ്മാഈൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നണി കൈവരിച്ച വിജയത്തിെൻറ ആവേശത്തിൽ കെ.എം.സി.സി ജിദ്ദ ഏറനാട് മണ്ഡലം കമ്മിറ്റി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ‘വിജയാരവം-26’ എന്ന പേരിൽ ജിദ്ദ അറസാത്ത് വില്ല ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി നടന്നത്.
കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡൻറ് ഇസ്മാഈൽ മുണ്ടുപറമ്പ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഏറനാട് മണ്ഡലം പ്രസിഡൻറ് സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, ഭാരവാഹികളായ അഷ്റഫ് മുല്ലപ്പള്ളി, സൈദലവി പുളിയക്കോട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്ഹാഖ് പൂണ്ടോളി, അബ്ദുറഹ്മാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മണ്ഡലം-ഏരിയ ഭാരവാഹികളായ കെ.ടി.എ. ബക്കർ, കെ.വി. സലാം, സി. മുഹമ്മദ്, ജാഫർ തിരൂരങ്ങാടി, നാസർ വേങ്ങര, മുജീബ് പാങ്ങ്, നൗഷാദ് താനൂർ, മൊയ്ദീൻ ചീക്കോട്, സാദിഖ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മൊയ്തീൻകുട്ടി കാവനൂർ സ്വാഗതവും അലി പത്തനാപുരം നന്ദിയും പറഞ്ഞു. ജിദ്ദയിലെ പ്രമുഖ ഗായകർ അണിനിരന്ന ഗാനസന്ധ്യ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

