‘വിശ്വാസവും കുടുംബവും സാമൂഹിക പ്രതിബദ്ധതയും’: ജിദ്ദ ദഅവ കോഓഡിനേഷൻ കമ്മിറ്റി ഫാമിലി കോൺഫറൻസ് നവംബർ 27ന്
text_fieldsജിദ്ദ ദഅവ കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിെൻറ പ്രഖ്യാപനം ശൈഖ് ഫായിസ് അബ്ദുല്ല അൽസഹലി, അബ്ദുൽ അസീസ് ഇദ്രീസ് മുഹമ്മദ് എന്നിവർ
ചേർന്ന് നിർവഹിക്കുന്നു
ജിദ്ദ: ‘വിശ്വാസം - കുടുംബം - സമൂഹം’ എന്ന ശീർഷകത്തിൽ ജിദ്ദ ദഅവ കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് ഫാമിലി കോൺഫറൻസ് നവംബർ 27-ന് വിപുലമായ പരിപാടികളോടെ ജിദ്ദയിൽ നടക്കും. പ്രവാസി മുസ്ലിം കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന വിശ്വാസപരവും സാമൂഹികവും സാംസ്കാരികവും ധാർമികവുമായ സമകാലിക വെല്ലുവിളികളെ ഖുർആെൻറയും സുന്നത്തിെൻറയും വെളിച്ചത്തിൽ വിശകലനം ചെയ്യുകയും, പ്രായോഗികവും ഫലപ്രദവുമായ മാർഗനിർദേശങ്ങളിലൂടെ കുടുംബങ്ങളെ ശാക്തീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
വിശ്വാസ-സ്വഭാവ വിശുദ്ധിയും, ആരാധനകളിലെ കണിശതയും, സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു യുവസമൂഹത്തെ വളർത്തിയെടുക്കാൻ പ്രചോദനം നൽകുന്ന വൈവിധ്യമാർന്ന വിവിധ പരിപാടികൾ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. മാതൃകാ മുസ്ലിം കുടുംബങ്ങളെ വാർത്തെടുക്കുകയും, ഭാവി തലമുറക്ക് ശക്തമായ ആത്മീയ-ധാർമിക അടിത്തറ ഒരുക്കുകയും ചെയ്യുന്നതിനും ആവശ്യമായ ചർച്ചകൾ സമ്മേളനത്തിെൻറ ഭാഗമായി നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഏരിയാതല സ്പെഷ്യൽ കൺവെൻഷനുകൾ, മജ്ലിസുൽ ഇൽമ്, ദഅവാ വർക് ഷോപ്പുകൾ, വിസ്ഡം ഡോർ ടു ഡോർ, ആൻ ഈവനിങ് വിത്ത് പീസ് റേഡിയോ, ടീനേജ് മീറ്റ്, യൂത്ത് സമ്മിറ്റ്, പ്രഫഷനൽസ് മീറ്റ്, അയൽക്കൂട്ടം, ബാച്ചിലേഴ്സ് സംഗമം, വനിതാ സമ്മേളനം, ടേബിൾ ടോക്-ഏരിയാതല വൈജ്ഞാനിക സംവേദനങ്ങൾ, മദ്രസാ പാരൻറ്സ് ഗാതറിങ്, ബാലസംഗമം, വിർച്വൽ എക്സിബിഷൻ, ദഅവാ സ്ക്വാഡ്, മെഡിക്കൽ ക്യാമ്പ്, പുസ്തക മേള തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കും.
ഖാലിദ് ബിൻ വലീദിലുള്ള അനസ് ബിൻ മാലിക് സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജെ.ഡി.സി.സി പ്രസിഡൻറ് സുനീർ പുളിക്കൽ അധ്യക്ഷത വഹിച്ചു. ഫാമിലി കോൺഫറൻസിെൻറ പ്രഖ്യാപനം സെൻറർ ഡയറക്ടർ ശൈഖ് ഫായിസ് അബ്ദുല്ല അസ്സഹ്ലി നിർവഹിച്ചു.
സനാഇയ്യ ദഅവാ സെൻറർ മേധാവി ശൈഖ് അബ്ദുൽ അസീസ് ഇദ്രീസ് മുഹമ്മദ് കോൺഫറൻസിെൻറ പ്രഥമ ബ്രോഷർ പ്രകാശനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ ഉമർ മുഖ്താർ അൽ ഹികമി മക്ക, ഡോ. സുൽഫിക്കർ സ്വലാഹി എടത്തനാട്ടുകര, അബ്ദുർറഊഫ് അൽ ഹികമി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു.
സക്കീർ ഹുസൈൻ എടവണ്ണ (എം.ഇ.എസ്), അബൂബക്കർ അരിമ്പ്ര (കെ.എം.സി.സി.), എ. നജുമുദ്ദീൻ (തനിമ), ഹംസ നിലമ്പൂർ (ജെ.ഐ.ഐ.സി), ഹക്കീം പാറക്കൽ (ഒ.ഐ.സി.സി) തുടങ്ങിയവർ പ്രഖ്യാപന സമ്മേളനത്തിൽ ആശംസകൾ നേർന്നു. ജെ.ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട് സ്വാഗതവും സെക്രട്ടറി നൗഫൽ പീടിയേക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

