Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ ദഅവ കോ ഓഡിനേഷൻ...

ജിദ്ദ ദഅവ കോ ഓഡിനേഷൻ കമ്മിറ്റി ‘ഫാമിലി കോൺഫെറൻസ് 2.0’: സ്വാഗത സംഘം രൂപവത്​കരിച്ചു

text_fields
bookmark_border
ജിദ്ദ ദഅവ കോ ഓഡിനേഷൻ കമ്മിറ്റി ‘ഫാമിലി കോൺഫെറൻസ് 2.0’: സ്വാഗത സംഘം രൂപവത്​കരിച്ചു
cancel

ജി​ദ്ദ: അ​ന​സ് ബി​ൻ മാ​ലി​ക് സെൻറ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ദ്ദ ദ​അ​വ കോ ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ന​വം​ബ​റി​ൽ ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഫാ​മി​ലി കോ​ൺ​ഫെ​റ​ൻ​സ് 2.0’യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്​ വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. ‘വി​ശ്വാ​സ വി​ശു​ദ്ധി സം​തൃ​പ്‌​ത കു​ടും​ബം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ 2024 ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​െൻറ തു​ട​ർ​ച്ച​യാ​ണ് പു​തി​യ സ​മ്മേ​ള​നം.

ഹു​സൈ​ൻ സ​ല​ഫി അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും. ‘വി​ശ്വാ​സം, കു​ടും​ബം, സ​മൂ​ഹം’ എ​ന്ന​താ​ണ് കോ​ൺ​ഫ​റ​ൻ​സി​െൻറ പ്ര​മേ​യം. തൗ​ഹീ​ദി​ല​ധി​ഷ്ഠി​ത​മാ​യ വി​ശ്വാ​സ​വി​ശു​ദ്ധി​യും ധാ​ർ​മി​ക​മൂ​ല്യ​ങ്ങ​ളും ഉ​ൾ​ക്കൊ​ണ്ട്, ബ​ന്ധ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന മാ​തൃ​കാ കു​ടും​ബ​ങ്ങ​ളി​ലൂ​ടെ സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത​യും ഐ​ക്യ​വു​മു​ള്ള ഒ​രു സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

കൂ​ടാ​തെ, പ്ര​വാ​സി മു​സ്‌​ലിം കു​ടും​ബ​ങ്ങ​ൾ നേ​രി​ടു​ന്ന വി​ശ്വാ​സ​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ വെ​ല്ലു​വി​ളി​ക​ളെ ഖു​ർ​ആ​ൻ-​സു​ന്ന​ത്തു​ക​ളു​ടെ വെ​ളി​ച്ച​ത്തി​ൽ വി​ശ​ക​ല​നം ചെ​യ്ത് കു​ടും​ബ​ങ്ങ​ളെ ശാ​ക്തീ​ക​രി​ക്കാ​നും, സം​ഘ​ട​ന പ​ര​മാ​യ അ​തി​ർ​വ​ര​മ്പു​ക​ൾ​ക്ക​തീ​ത​മാ​യി സ​മൂ​ഹ​ത്തി​ൽ പ​ര​സ്പ​ര​സ​ഹോ​ദ​ര്യ​വും ഐ​ക്യ​വും വ​ള​ർ​ത്താ​നും ഈ ​ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ല​ക്ഷ്യ​മി​ടു​ന്നു. അ​നു​ബ​ന്ധ​മാ​യി ടീ​നേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി യൂ​ത്ത് വി​ങ്ങി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ​രി​പാ​ടി​യും ഉ​ണ്ടാ​യി​രി​ക്കും.

സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ർ റ​ശീ​ദ് ചേ​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെൻറ​ർ പ്ര​ബോ​ധ​ക​ൻ അ​ബ്​​ദു​ർ​റ​ഊ​ഫ് അ​ൽ​ഹി​ക​മി ഉ​ദ്ബോ​ധ​നം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ വാ​ഴ​ക്കാ​ട് രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ജെ.​ഡി.​സി.​സി. സെ​ക്ര​ട്ട​റി സ​ൽ​മാ​ൻ ബാ​ലു​ശ്ശേ​രി സ്വാ​ഗ​ത​വും റൗ​ന​ഖ് പു​ത്തൂ​ർ പ​ള്ളി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ: സു​നീ​ർ​പു​ളി​ക്ക​ൽ (ചെ​യ​ർ.), അ​ബ്​​ദു​ൽ ഗ​ഫൂ​ർ പൂ​ങ്ങാ​ട​ൻ, അ​ബ്​​ദു​ർ റ​ശീ​ദ് ചേ​രൂ​ർ (വൈ. ​ചെ​യ​ർ.), ഫൈ​സ​ൽ വാ​ഴ​ക്കാ​ട് (ജ​ന. ക​ൺ.), ഇ​ഖ്ബാ​ൽ ആ​മ്പാ​ത്ത്, റൗ​ന​ഖ് ഓ​ട​ക്ക​ൽ (ജോ. ​ക​ൺ.), വ​കു​പ്പ് ക​ൺ.​മാ​ർ: ര​ജി​സ്ട്രേ​ഷ​ൻ: സ​ൽ​മാ​ൻ ബാ​ലു​ശ്ശേ​രി (ക​ൺ.) അ​ബ്​​ദു​ൽ ജ​ബ്ബാ​ർ വ​ണ്ടൂ​ർ, സ​ൽ​മാ​നു​ൽ ഹാ​രി​സ് (ജോ. ​ക​ൺ.), പ്രോ​ഗ്രാം: ഇ​ഖ്ബാ​ൽ മു​ഹ​മ്മ​ദ് (ക​ൺ.), മു​ഹ​മ്മ​ദ് റ​ഫീ​ഖ് സു​ല്ല​മി, റ​ഫീ​ഖ് ഇ​രി​വേ​റ്റി (ജോ. ​ക​ൺ.), പ​ബ്ലി​സി​റ്റി: റൗ​ന​ഖ് ബ​വാ​ദി (ക​ൺ.), ജ​ഷീ​ർ ഷ​റ​ഫി​യ്യ, റ​ശീ​ദ​ലി യൂ​ത്ത് (ജോ. ​ക​ൺ.), ഫൈ​നാ​ൻ​സ്: ന​ബീ​ൽ പാ​ല​പ്പ​റ്റ (ക​ൺ.), റ​ഷീ​ദ് ചേ​രൂ​ർ, അ​ബ്​​ദു​ൽ ഹ​ഖ് മ​ട്ട​ന്നൂ​ർ (ജോ. ​ക​ൺ.), മീ​ഡി​യ: ഇ​ഖ്ബാ​ൽ തൃ​ക്ക​രി​പ്പൂ​ർ (ക​ൺ.), അ​ബ്​​ദു​ൽ ഗ​ഫൂ​ർ പൂ​ങ്ങാ​ട​ൻ, ബ​ദ​റു​ദ്ധീ​ൻ ക​മ്പി​ൽ (ജോ. ​ക​ൺ.), വെ​ന്യു ആ​ൻ​ഡ് റി​സ​പ്‌​ഷ​ൻ: റ​മീ​സ് ബ​വാ​ദി (ക​ൺ.), അ​ബ്​​ദു​റ​ഹീം ഖാ​ലി​ദ് ബി​ൻ വ​ലീ​ദ്, അ​ഹ്സാ​ൻ അ​സീ​സി​യ (ജോ. ​ക​ൺ.), വ​ള​ണ്ടി​യ​ർ: അ​ബ്​​ദു​ൽ ജ​ബ്ബാ​ർ വെ​ട്ടു​പാ​റ (ക​ൺ.), അ​ബ്​​ദു​ർ​റ​സാ​ഖ് ഇ​രി​ക്കൂ​ർ, റാ​ഫി​പു​ളി​ക്കോ​ട​ൻ (ജോ. ​ക​ൺ.), ഗ​സ്‌​റ്റ്‌ ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി: നി​സാ​ർ അ​ർ​കാ​സ് (ക​ൺ.), ഫു​ഡ് ആ​ൻ​ഡ് റ​ഫ്ര​ഷ്മെ​ന്റ്: അ​ബ്​​ദു​ൽ ജ​ബ്ബാ​ർ തി​രൂ​ര​ങ്ങാ​ടി (ക​ൺ.), അ​ബ്ബാ​സ് പു​ൽ​പ​റ്റ, റി​യാ​സ് തു​വ്വൂ​ർ (ജോ. ​ക​ൺ.), ഓ​ഡി​യോ, വീ​ഡി​യോ ആ​ൻ​ഡ് ഐ.​ടി: സ​ൽ​മാ​നു​ൽ ഫാ​രി​സ് (ക​ൺ.), റ​ഫീ​ഖ് സു​ല്ല​മി, സൗ​ബാ​ൻ മൊ​റ​യൂ​ർ (ജോ. ​ക​ൺ.), റൂ​ട് സ്വിം​ഗ്: നൗ​ഫ​ൽ പീ​ടി​യേ​ക്ക​ൽ (ക​ൺ.), ഡോ. ​റി​യാ​സ്, റൗ​ന​ഖ് (ജോ. ​ക​ൺ.), ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ: ഷ​മീ​ർ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് (ക​ൺ.), സ്​​റ്റാ​ൾ: മു​ജീ​ബ് ത​ച്ച​മ്പാ​റ (ക​ൺ.), റ​ഈ​സ് കാ​ലി​ക്ക​റ്റ്, മു​ഹ​മ്മ​ദ് കു​ട്ടി മ​ഹ്ജ​ർ (ജോ. ​ക​ൺ.), ഫോ​ട്ടോ​ഗ്രാ​ഫി: മി​സ്ഹ​ബ് വേ​ങ്ങ​ര (ക​ൺ.), മെ​ഡി​ക്ക​ൽ: ഡോ. ​റി​യാ​സ് മാ​ഹി (ക​ൺ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddahcoordination committeeJeddah Dawah Coordination CommitteeFamily Conference
News Summary - Jeddah Da'wah Coordination Committee 'Family Conference 2.0': Welcome team formed
Next Story