ജിദ്ദ ദഅവാ കോഓഡിനേഷൻ കമ്മിറ്റി അഹ്ലൻ റമദാൻ
text_fieldsജിദ്ദ ദഅവാ കോഓഡിനേഷൻ സംഘടിപ്പിച്ച അഹലൻ റമദാൻ പരിപാടിയിൽ റഫീഖ് സലഫി ബുറൈദ സംസാരിക്കുന്നു
ജിദ്ദ: പകയും വിദ്വേഷവും മാറ്റി വെച്ച് ഋജുമനസ്കരായി പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനിനെ വരവേൽക്കാൻ വിശ്വാസികൾ തയാറാവണമെന്ന് ബുറൈദ ജാലിയത്ത് മലയാള വിഭാഗം തലവനും വാഗ്മിയുമായ റഫീഖ് സലഫി പറഞ്ഞു. മഹജർ സനാഇയ ജാലിയാത്തും ജിദ്ദ ദഅവാ കോഓഡിനേഷൻ കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ ജാലിയാത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അഹ്ലൻ റമദാൻ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനസ്സിനെ പൂർണമായും ശുദ്ധീകരിച്ച് റമദാനിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് ആത്മാർഥമായി പാപമോചനത്തിനുവേണ്ടി ഓരോ വിശ്വാസിയും സമയം കണ്ടെത്തണമെന്നും അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി. രണ്ട് സെഷനുകളിലായിനടന്ന പരിപാടി സനാഇയ ജാലിയാത്ത് ഡയറക്ടർ ശൈഖ് അബ്ദുൽൽ അസീസ് ഉദ്ഘാടനം ചെയ്തു. സുനീർ പുളിക്കൽ അധ്യക്ഷത വഹിച്ചു. പ്രബോധന വിഭാഗം മേധാവി ശൈഖ് മുഹമ്മദ് അവാദ് ജാലിയാത്ത് പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ഇബ്രാഹിം അൽ ഹിഖ്മി സ്വാഗതവും റഫീഖ് സുല്ലമി ആമുഖ പ്രഭാഷണവും നടത്തി. ഫൈസൽ വാഴക്കാട് നന്ദി പറഞ്ഞു. 400 ഓളം പേർ പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

