ജിദ്ദ ദഅവ കോഓഡിനേഷൻ ‘അഹ്ലൻ റമദാൻ’ ഇന്ന്
text_fieldsജിദ്ദ: ദഅവ കോഓഡിനേഷന്റെയും മഹ്ജർ സനാഇയ ദഅവാ സെന്ററിന്റെയും സംയുക്താഭ്യമുഖ്യത്തിൽ സംഘടിപ്പിച്ച ‘അഹ്ലൻ റമദാൻ’ പരിപാടി ഇന്ന് (വെള്ളി) നടക്കും. സനാഇയ ദഅവാ സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് വൈകീട്ട് 6.30 ന് നടക്കുന്ന പരിപാടി സനാഇയ ജാലിയാത്ത് മേധാവി ഉദ്ഘാടനം ചെയ്യും. വാഗ്മിയും ബുറൈദ ജാലിയാത്ത് മലയാള വിഭാഗം തലവനുമായ റഫീഖ് സലഫി മുഖ്യപ്രഭാഷണം നടത്തും.
പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ജാലിയാത്ത് ഓഡിറ്റോറിയത്തിൽ സൗകര്യങ്ങൾ ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹന ഗതാഗതം ഏർപ്പെടുത്തിയിടുണ്ട്. ഗതാഗത സൗകര്യങ്ങൾക്ക് സൗബാൻ 0539327220 (ശറഫിയ്യ), ജഷീർ 055176 2022 (ഖാലിദ് ബിൻ വലീദ്), ഉമ്മർ മഞ്ചേരി 0580336438 (ഹയ്യ സാമിർ), റിയാസ് 0563975344 (അസീസിയ), റിയാസ് 0548570789 (ബവാദി), സൽമാൻ 0503408045 (മഹ്ജർ), 0502464722 (കിലോ 14) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. അഹ്ലൻ റമദാനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്
0509299816, 0508352690 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. റമദാനിൽ എല്ലാ ആഴ്ചകളിലും രണ്ട് ദിവസങ്ങളിലായി അനസ് ബിൻ മാലിക്ക് ദഅവാ സെന്ററിൽനിന്ന് സൗജന്യ ഉംറയാത്രക്ക് സൗകര്യമുണ്ടാവും. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽനിന്നും ബസുകളുണ്ടാവുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

