ജിദ്ദ ദഅവാ കോഒാഡിനേഷൻ കമ്മിറ്റി ഫാമിലി കോൺഫറൻസിന് തുടക്കമായി
text_fieldsജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി സംഘിപ്പിച്ച ഏരിയ പ്രചാരണ പരിപാടിയിൽ റിയാസ് ഉളിയിൽ സംസാരിക്കുന്നു
ജിദ്ദ: 'വിശ്വാസം - കുടുംബം - സമൂഹം' എന്ന ശീർഷകത്തിൽ ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി നവംബർ 20 ന് മഹ്ജറിലെ അൽഖുബ്ബ കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്റെ ഏരിയാ തല പ്രചാരണ പ്രവർത്തനങ്ങൾക്ക് ഖാലിദ് ബിൻ വലീദ് ഏരിയയിൽ തുടക്കമായി.അനസ് ബിൻ മാലിക് സെൻ്ററിൽ നടന്ന ഖാലിദ് ബിൻ വലീദ് ഏരിയാ പ്രചാരണോദ്ഘാടന സംഗമം ജെ.ഡി.സി.സി. പ്രസിഡന്റ് സുനീർ പുളിക്കൽ ഉദ്ഘാടനം ചെയ്തു.
സിദ്ദാപുരം സലഫീ മസ്ജിദ് ഖതീബ് റിയാസ് ഉളിയിൽ പ്രഭാഷണം നിർവ്വഹിച്ചു. അതുനാധുനിക സാങ്കേതിക വിദ്യകൾ സ്വായത്തമാക്കി മനുഷ്യൻ പുതിയലോകം സൃഷ്ടിക്കാനൊരുങ്ങുമ്പോഴും, ശിഥിലീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങൾ വിളക്കിച്ചേർക്കുവാനോ സമൂഹത്തെ ധാർമിക വത്ക്കരിക്കാനോ ഉള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. യഥാർഥ വിശ്വാസത്തിലേക്ക് മടങ്ങുകയും പരലോകത്തെക്കുറിച്ചുള്ള ബോധമുണ്ടാവുകയും ചെയ്യുക എന്നതാണ് സമൂഹത്തെ സംസ്കരിക്കാനുള്ള പരിഹാര മാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിസ്ഡം സൗദി വെസ്റ്റേൺ റീജ്യണൽ പ്രസിഡന്റ് അബ്ദുൽ ഗഫൂർ പൂങ്ങാടൻ, കെ.എം.സി.സി. ഖാലിദ് ബിൻ വലീദ് ഏരിയാ പ്രസിഡന്റ് പി.കെ അബ്ദുൽ റഷീദ്, ഒ.ഐ.സി.സി. പ്രതിനിധി റഫീഖ് മൂസ, ഐ.ടി. സോക്കർ ക്ലബ്ബ് മാനേജർ എസ്.വി നാസർ, സാമൂഹ്യപ്രവർത്തകൻ അലി ഹസൻ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ജെ.ഡി.സി.സി. ഏരിയാ പ്രസിഡന്റ് അബ്ദുർറസാഖ് ഇരിക്കൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷമീർ എടത്തനാട്ടുകര സ്വാഗതവും ട്രഷറർ അബ്ദുർറഹീം എടക്കര നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

