സന്നദ്ധ സേവകർക്ക് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സിയുടെ കൈത്താങ്ങ്
text_fieldsകൊണ്ടോട്ടി മണ്ഡലം വൈറ്റ് ഗാർഡ് വെൽെഫയർ ഫണ്ടിലേക്കുള്ള ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സഹായം ഇസ്മയിൽ മുണ്ടക്കുളം ഏറ്റുവാങ്ങുന്നു
ജിദ്ദ: ദുരിതകാലത്ത് സേവനത്തിൽ ഏർപ്പെടുന്ന മുസ്ലിം യൂത്ത് ലീഗ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിക്ക് കീഴിലുള്ള വൈറ്റ് ഗാർഡ് ദ്രുതകർമ സേനക്ക് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സിയുടെ സഹായഹസ്തം.
മണ്ഡലത്തിൽ കോവിഡ് ബാധിച്ചു മരിച്ച നിരവധി ആളുകളുടെ അന്ത്യകർമങ്ങൾ നിർവഹിച്ച വൈറ്റ് ഗാർഡ് വളൻറിയർ വിങ് തുല്യതയില്ലാത്ത സേവന പ്രവർത്തങ്ങളാണ് മണ്ഡലത്തിൽ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
രോഗികളെ ആശുപത്രിയിലെത്തിക്കൽ, വീടുകൾ, പൊതുയിടങ്ങൾ, ആരാധനാലയങ്ങൾ, അങ്ങാടികൾ തുടങ്ങിയ സ്ഥലങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾ, ഭക്ഷണ, നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വളൻറിയർ അംഗങ്ങളുടെ പ്രവർത്തനങ്ങളെ മണ്ഡലം കമ്മിറ്റി പ്രശംസിച്ചു.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഇസ്മയിൽ മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ലത്തീഫ് കൊട്ടുപാടം, റഹ്മത്തലി എരഞ്ഞിക്കൽ, കബീർ പാമ്പോടൻ, ഫിറോസ് പരതക്കാട്, കെ. ഫൈറോസ് തുടങ്ങിയവർ സംബന്ധിച്ചു.കുഞ്ഞിമുഹമ്മദ് ഒളവട്ടൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

