ജിദ്ദ: മൻസൂറിനെ അനുസ്മരിച്ചു
text_fieldsമൻസൂർ അനുസ്മരണ പരിപാടിയിൽ നവോദയ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സംസാരിക്കുന്നു
ജിദ്ദ: ഈയിടെ നിര്യാതനായ മൻസൂറിനെ നവോദയ ശറഫിയ ഏരിയ അനുസ്മരിച്ചു. സഹജീവി സ്നേഹം എപ്പോഴും കാണിച്ച, ഏതു ഘട്ടത്തിലും പ്രവർത്തനസജ്ജമായ മൻസൂർ പ്രവാസ ലോകത്തെയും നാട്ടിലെയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നെന്ന് അനുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. നവോദയ ശറഫിയ ഏരിയ പ്രസിഡന്റ് ഫൈസൽ കൊടശ്ശേരി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, ട്രഷറർ സി.എം. അബ്ദുറഹ്മാൻ, ഏരിയ രക്ഷാധികാരി ഫിറോസ് മുഴപ്പിലങ്ങാട്, സെക്രട്ടറി അമീൻ വേങ്ങൂർ, വനിതാവേദി കൺവീനർ നജ റഫീഖ്, ലാലു വേങ്ങൂർ, ജുനൈസ്, ടിറ്റോ മീരാൻ, അഫ്സൽ പാണക്കാട്, ബിനു, വാസു, റഫീഖ് പത്തനാപുരം, മുസമ്മിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

