ജിദ്ദ കടലോര വികസന പദ്ധതി മക്ക ഗവർണർ ഉദ്ഘാടനം ചെയ്തു
text_fieldsജിദ്ദ: ജിദ്ദ കടലോര വികസന പദ്ധതിയുടെ നാല്, അഞ്ച് ഘട്ടങ്ങൾ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്തു. മേഖലക്ക് മുനിസിപ്പാലിറ്റി നൽകിവരുന്ന പ്രധാന്യമാണ് കടലോര പദ്ധതിയെന്ന് ഗവർണർ പറഞ്ഞു. മറ്റ് വലിയ പദ്ധതികളും ജിദ്ദയിൽ നടപ്പാക്കിവരുന്നുണ്ട്.
അൽഹറമൈൻ ട്രെയിൻ പരീക്ഷണ ഒാട്ടം ആരംഭിച്ചു. പദ്ധതി ഉടനെ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ്, മക്ക ഡെപ്യൂട്ടി ഗവർണറ അമീർ അബ്ദുല്ല ബിൻ ബന്ദർ, ജിദ്ദ മേയർ ഡോ. ഹാനി അബൂറാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കോർണിഷ് തീരത്ത് 7,30,000 ചതരുശ്ര മീറ്ററിൽ നാല് കിലോമീറ്റർ നീളത്തിലാണ് നാല്, അഞ്ച് ഘട്ടം കോർണിഷ് വികസന പദ്ധതി നടപ്പാക്കിയിരിക്കുന്നത്. 800 ദശലക്ഷം റിയാലാണ് ഇതിെൻറ ചെലവ്.
കടലിന് അഭിമുഖമായ ഭാഗങ്ങളെ താമസക്കാർക്കും സന്ദർശകർക്കും ഉല്ലാസത്തിനെത്തുന്നവർക്കും സൗകര്യമായ വിധത്തിലും ആകർഷകമായ നിലയിലും ആവശ്യമായ സേവനങ്ങളും നൂതനമായ സൗകര്യങ്ങളും ഒരുക്കി ആകർഷകമായ രീതിയിലാണ് വികസിപ്പിച്ചിരിക്കുന്നത്.
നൗറസ് റൗണ്ട് എബൗട്ട് മുതൽ ജുബൈർ ബിൻ ഹാരിസ് റോഡുവരെ നീണ്ട നിൽക്കുന്ന പദ്ധതി ജിദ്ദ മുനിസിപ്പാലിറ്റിയാണ് നടപ്പാക്കിയിരിക്കുന്നത്. മൊത്തം ആറ് ഘട്ടങ്ങളിലായാണ് കോർണിഷ് വികസനം നടപ്പാക്കുന്നത്.
നേരത്തെ മൂന്ന് ഘട്ടങ്ങൾ പൂർത്തിയായി. ജുബൈർ ബിൻ ഹാരിസ് റോഡ് മുതൽ വടക്ക് മസ്ജിദുറഹ്മ വരെ നീണ്ടു നിൽക്കുന്നതാണ് ആറാംഘട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
