Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ നഗരഹൃദയ വികസന...

ജിദ്ദ നഗരഹൃദയ വികസന പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
jeddha project 8909
cancel

ജിദ്ദ: ജിദ്ദ നഗരഹൃദയ വികസന പദ്ധതി (ഡൗൺടൗൺ ജിദ്ദ പ്രൊജക്​റ്റ്​) നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്​ തുടക്കം. ജിദ്ദയുടെ ഹൃദയഭാഗത്തെ ആഗോള ലക്ഷ്യസ്ഥാനമായി വികസിപ്പിക്കുകയാണ്​ ലക്ഷ്യം. 2021 ഡിസംബറിൽ​​ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ​ പ്രഖ്യാപിച്ച പദ്ധതിയാണിത്​​. പൊതനിക്ഷേപ നിധിയുടെ പൂർണ ഉടമസ്ഥതയിലുള്ള ജിദ്ദ സെൻട്രൽ ഡെവലപ്‌മെൻറ്​ കമ്പനിയാണ്​ പദ്ധതി നടപ്പാക്കുന്നത്​.

ജിദ്ദയിൽ അൽസലാം കൊട്ടാരത്തിനും കടൽജല ശുദ്ധീകരണ പ്ലാൻറിനുമിടയിലുള്ള നഗരഭാഗമാണ്​ പദ്ധതി​പ്രദേശം. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള കരാറിൽ ജിദ്ദ സെൻട്രൽ ഡെവലപ്‌മെൻറ്​ കമ്പനി ഒപ്പുവെച്ചു. അടിസ്ഥാന സൗകര്യങ്ങൾക്ക്​ ആവശ്യമായ പ്രവർത്തനങ്ങളാണ്​ ആദ്യം നടപ്പാക്കുക. ഇതിനായി ആദ്യഘട്ടത്തിൽ 400 ഓളം കെട്ടിടങ്ങൾ നീക്കം ചെയ്യും. 6.5 കിലോമീറ്ററിൽ ഭൗമാന്തർ വൈദ്യൂതി കേബിൾ, മലിനജല പൈപ്പ്​ലൈൻ, ജലവിതരണ പൈപ്പ്​ലൈൻ എന്നിവ സ്ഥാപിക്കൽ ഉൾപ്പെടെ അടിസ്ഥാനസൗകര്യ ഒരുക്കൽ പ്രവർത്തനങ്ങളുടെ റീ റൂട്ടിങ്​ ഉൾപ്പെടുന്നതാണ്​ കരാർ.

കടൽ നികത്തൽ, കടലിൽ കുഴിയെടുക്കൽ തുടങ്ങിയ ജോലികൾ ആദ്യഘട്ടത്തിൽ ഉൾപ്പെടുമെന്ന്​ ജിദ്ദ സെൻട്രൽ കമ്പനി വ്യക്തമാക്കി. മികച്ച എൻജിനീയറിങ്​ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ്​ പദ്ധതി നടപ്പാക്കുന്നത്​. കടലിന്​ അഭിമുഖമായ സ്ഥലത്ത്​ 2.5 കിലോമീറ്റർ നീളത്തിൽ ബീച്ച്​ ​ബർത്തുകളും ബോട്ടുകൾക്കുള്ള ബർത്തുകളും ഫ്ലോട്ടിങ്​ ബെർത്തുകളും നിർമിക്കും.

മൂന്ന്​ പ്രധാന ഘട്ടങ്ങളിലായാണ്​ ജിദ്ദ സെൻട്രൽ വികസന പദ്ധതി നടപ്പാക്കുന്നത്​. നഗരത്തി​െൻറ 9.5 കിലോമീറ്റർ നീളമുള്ള നദീതടപ്രദേശം, രാജ്യത്തിനകത്തും പുറത്തും നിന്ന് ബോട്ടുകളെ സ്വീകരിക്കാൻ കഴിയുന്ന അന്താരാഷ്ട്ര സവിശേഷതകളുള്ള തുറമുഖം, 2.1 കിലോമീറ്റർ നീളമുള്ള കടൽത്തീര സുഖവാസ പ്രദേശം​ എന്നിവയുടെ നിർമാണവും വിപലീകരണവും ഈ പദ്ധതിയുടെ ഭാഗമാണ്​​. 'വിഷൻ 2030'​െൻറ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആവശ്യമായ സംഭാവന നൽകുന്നതും രാജ്യത്തെ താമസക്കാർക്കും സന്ദർശകർക്കും മികവുറ്റ ജീവിതശൈലി പ്രദാനം ചെയ്യുന്നതുമാണ്​​ പദ്ധതി​.

ജിദ്ദ നഗരത്തി​െൻറ തനത്​ വാസ്തുവിദ്യയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് അന്താരാഷ്ട്ര നിലവാരമുള്ള ആധുനിക രൂപകൽപനകളിലാണ്​ പദ്ധതി നടപ്പാക്കുക. നഗരത്തി​െൻറ മധ്യഭാഗത്ത് നാല്​ പ്രധാന ലാൻഡു​മാർക്കുകളുടെ നിർമാണം പദ്ധതിയിൽ ഉൾപ്പെടുന്നു. മ്യൂസിയം, ഓപ്പറ ഹൗസ്, സ്പോർട്​സ്​ സ്​റ്റേഡിയം, പവിഴപുറ്റ്​ ഉദ്യാനം എന്നിവക്ക്​ പുറമെ ചുറ്റും കാർഷിക തടങ്ങൾ, 10 വിനോദ വിനോദസഞ്ചാര മേഖലകൾ, പൗരന്മാർക്ക്​ 17,000 ഭവന യൂനിറ്റുകൾ, 3,000-ലധികം മുറികളുള്ള ടൂറിസ്റ്റ് റിസോർട്ടുകളും ഹോട്ടലുകളും, കപ്പൽശാല​, അന്താരാഷ്ട്ര റിസോർട്ടുകളും കഫേകളും, ഷോപ്പിങ്​ മാളുകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്​.

jeddah city

ഫോ​ട്ടോ: ജിദ്ദ നഗരത്തി​െൻറ ആകാശത്തുനിന്നുള്ള കാഴ്​ച

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddah
News Summary - Jeddah city heart development project started
Next Story