ജിദ്ദ ബ്രദേഴ്സ് ക്ലബ് എട്ടാം വാർഷികം ആഘോഷിച്ചു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsഫസൽ മുള്യാകുർശ്ശി (പ്രസി.), ഷാഫി മഞ്ചേരി (സെക്ര.), ഷാജഹാൻ പാലത്തിങ്ങൽ (ട്രഷ.)
ജിദ്ദ: ജിദ്ദയിലെ പ്രമുഖ മലയാളി ഫുട്ബാൾ കൂട്ടായ്മയിലൊന്നായ ബ്രദേഴ്സ് ക്ലബ് (ജെ.ബി.സി) വിപുലമായ പരിപാടികളോടെ എട്ടാം വാർഷികം ആഘോഷിച്ചു. ആരാസാത്ത് സിൽവർ സ്റ്റാർ വില്ലയിൽനടന്ന പരിപാടിയിൽ ക്ലബ് അംഗങ്ങളും കളിക്കാരുമടക്കം നിരവധി പേർ പങ്കെടുത്തു . ക്ലബ് പ്രസിഡന്റ് ഫസൽ മുല്യകുറുശ്ശി പരിപാടി ഉദ്ഘാടനം ചെയ്തു. അഷ്റഫ് ഒറ്റപ്പാലം ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.
ക്ലബ് നടത്തിയ സാമൂഹിക സേവനങ്ങളും, മികച്ച കളിക്കാർക്കുള്ള അംഗീകാരവും ഉൾക്കൊള്ളിച്ച് ക്ലബ് സെക്രട്ടറി ഷാഫി മഞ്ചേരി നടത്തിയ പ്രസന്റേഷൻ ശ്രദ്ധേയമായി. ക്ലബ് എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നൽകിയ വിവിധ കലാപരിപാടികൾ വാർഷികത്തിനു മിഴിവേകി. ട്രഷറർ ഷാജഹാൻ പാലത്തിങ്ങൽ സ്വാഗതം പറഞ്ഞു. ക്ലബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: ഫസൽ മുള്യാകുർശ്ശി (പ്രസി.), ഷാഫി മഞ്ചേരി (സെക്ര.), ഷാജഹാൻ പാലത്തിങ്ങൽ (ട്രഷ.), ഖാലിദ് കോട്ടപ്പുറം, ഷറഫു പൂക്കുത്ത്, ഷിബിൽ അമ്മിനിക്കാട്. ലുക്മാൻ വള്ളുവമ്പ്രം, നിസ്നു ഹുസൈൻ, ഷാഫി പൊറ്റാനം, റിയാസ് നിലമ്പൂർ. വി.കെ സാദിഖ് ( എക്സി ക്യൂട്ടീവ് അംഗങ്ങൾ).

