ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് അരങ്ങുണരും
text_fieldsജിദ്ദ: മൂന്നാമത് ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള ഇന്ന് വൈകുന്നേരം മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്യും. ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ്, മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുല്ല ബിൻ ബൻദർ, സാംസ്കാരിക വാർത്ത വകുപ്പ് മന്ത്രി ഡോ. അവാദ് അൽഅവാദ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും. 3.5 ദശലക്ഷം പുസ്തകങ്ങളുമായി 42 ഒാളം രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 500 ലധികം പ്രസാധകൾ ഇത്തവണ മേളയിൽ പെങ്കടുക്കും. 142 ഒാളം പ്രസാധകർ ആദ്യമായാണ് പെങ്കടുക്കുന്നത്. മേളയോട് അനുബന്ധിച്ച് കലാസാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിക്കുന്നതടക്കം 60 ഒാളം സാംസ്കാരിക പരിപാടികളും അരങ്ങേറും.
അബ്ഹുർ തീരത്ത് 27500 സ്ക്വയർ മീറ്ററിലാണ് വേദി ഒരുക്കിയിരിക്കുന്നത്. മുൻവർഷത്തേക്കാൾ 35 ശതമാനം കൂടുതൽ സ്ഥലം ഉണ്ട്. സന്ദർശകർക്കാവശ്യമായ സൗകര്യങ്ങളും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. മേളയുടെ അവസാനഘട്ട ഒരുക്കങ്ങൾ കഴിഞ്ഞ ദിവസം ജിദ്ദ ഗവർണറും മേളയുടെ ഉന്നതാധികാര കമ്മിറ്റി അധ്യക്ഷനുമായ അമീർ മിശഅൽ ബിൻ മാജിദ് സന്ദർശിച്ചു വിലയിരുത്തി. പത്ത് ദിവസം നീണ്ടു നിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
