മക്ക ഗവർണർ പുസ്തകമേള സന്ദർശിച്ചു
text_fieldsജിദ്ദ അന്താരാഷ്ട്ര പുസ്തകമേള മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ സന്ദർശിച്ചപ്പോൾ
ജിദ്ദ: മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള സന്ദർശിച്ചു. കിങ് അബ്ദുല്ല ജീവചരിത്ര പവിലിയനുൾപ്പെടെയുള്ള മേളയിലെ വിവിധ സ്റ്റാളുകൾ ഗവർണർ നടന്നുകണ്ടു. അമീർ ഖാലിദ് അൽഫൈസലിന്റെ പേരിലുള്ള ഡിജിറ്റൽ ലൈബ്രറിയുടെ പവിലിയനും അദ്ദേഹം സന്ദർശിച്ചു.
അദ്ദേഹത്തിന്റെ ജീവചരിത്രം, ജോലി, വിവിധ മേഖലകളിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം, പ്രവർത്തനങ്ങൾ, പ്രഭാഷണങ്ങൾ, ഫോട്ടോകൾ, പ്രാദേശിക-അറബ് മേഖലകളിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ, അദ്ദേഹം എഴുതിയ ലേഖനങ്ങൾ, അദ്ദേഹത്തെക്കുറിച്ച് പ്രമുഖ വ്യക്തികൾ എഴുതിയ കുറിപ്പുകൾ, അദ്ദേഹത്തിന്റെ കാവ്യസൃഷ്ടികൾ, സാഹിത്യകൃതികൾ എന്നിവയാണ് അമീർ ഖാലിദ് ഫൈസൽ ഡിജിറ്റൽ ലൈബ്രറിയിലുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

