Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിദ്ദ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിൽ ഇന്ന് നാല് മത്സരങ്ങൾ

text_fields
bookmark_border
ജിദ്ദ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിൽ ഇന്ന് നാല് മത്സരങ്ങൾ
cancel
Listen to this Article

ജിദ്ദ: ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള ഹിലാൽ ശാം സ്റ്റേഡിയത്തിൽ നടന്നു വരുന്ന അഞ്ചാമത് അൽ അബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിൽ ഇന്ന് (വെള്ളി) നാല് മത്സരങ്ങൾ നടക്കും. വൈകീട്ട് 7:30 ന് ജൂനിയർ ലീഗ് (അണ്ടർ 17) ലെ ആദ്യ മത്സരത്തിൽ ബദർ അൽ തമാം ടാലാന്റ് ടീൻസ്, സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ ബി ടീമുമായി ഏറ്റുമുട്ടും.

ജൂനിയർ ലീഗിലെ രണ്ടാം മത്സരത്തിൽ സിഫ് അണ്ടർ 17 ചാമ്പ്യന്മാരായ സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ, സോക്കർ ഫ്രീക്സുമായി ഏറ്റുമുട്ടും. ഒമ്പത് മണിക്ക് സെക്കൻഡ് ഡിവിഷൻ ലീഗിൽ കരുത്തരായ എ.സി.സി ബി ടീം, സിഫ് സി

ഡിവിഷൻ ചാമ്പ്യന്മാരായ കമ്പ്യുടെക്ക് ഐ.ടി സോക്കറുമായി ഏറ്റുമുട്ടും. 10 മണിക്ക് നടക്കുന്ന സൂപ്പർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ ആതിഥേയരായ ബ്ലൂസ്റ്റാർ എ ടീം മുൻ ചാമ്പ്യന്മാരായ ആദാബ് ബിരിയാണി ഹൌസ് എ.സി.സി എ ടീമുമായി ഏറ്റുമുട്ടും. ജിദ്ദ, ദമ്മാം, റിയാദ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രഗൽഭ താരങ്ങൾ മത്സരത്തിൽ ഇരു ടീമുകൾക്കുമായി ബൂട്ട് അണിയുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Four matches today at Jeddah Bluestar Soccer Fest
Next Story