ജിദ്ദ ബീറ്റ്സ് സംഘടിപ്പിച്ച ‘ഗോൾഡൻ ‘90 മെലഡി നൈറ്റ്' ശ്രദ്ധേയമായി
text_fieldsഡോ. ഷിബു തിരുവനന്തപുരത്തെ, അബ്ദുള്ള മുക്കണ്ണി പൊന്നാട അണിയിച്ച് ആദരിക്കുന്നു
ജിദ്ദ: 1990 കാലഘട്ടങ്ങളിലെ ബോളിവുഡ് ഗാനങ്ങൾക്ക് പ്രാധാന്യം നൽകി ജിദ്ദ ബീറ്റ്സ് സംഘടിപ്പിച്ച ‘ഗോൾഡൻ ’90 മെലഡി നൈറ്റ്’ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ഉൾപ്പെടെയുള്ള സംഗീതാസ്വാദകരുടെ നിറഞ്ഞ സദസ്സിന് നവ്യാനുഭവം നൽകി. ആശ ഷിജു, ഹക്കീം അരിമ്പ്ര, ഷബീർ കോട്ടപ്പുറം, മുബാറക്ക് ഗസൽ, നാസർ മോങ്ങം, മുംതാസ് അബ്ദുൽറഹ്മാൻ, റെയ്സ അമീർ, സിറാജ് നിലമ്പൂർ, അമീർ, അനീസ് തുടങ്ങിയർ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത തൊണ്ണൂറുകളിലെ ഗാനങ്ങൾ അതിമനോഹരമായി ആലപിച്ചു സദസ്സിെൻറ കൈയടി നേടി.
ജിദ്ദ ബീറ്റ്സ് സംഘടിപ്പിച്ച 'ഗോൾഡൻ 90's മെലഡി നൈറ്റി'ൽ ആശ ഷിജു, ഷബീർ കോട്ടപ്പുറം എന്നിവർ ഗാനമാലപിക്കുന്നു
ഡോക്ടറേറ്റ് നേടിയ ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയരംഗത്തെ നിറസാന്നിധ്യവും ജിദ്ദ നവോദയ രക്ഷാധികാരിയുമായ ഡോ. ഷിബു തിരുവനന്തപുരത്തിനെയും, 35 വർഷത്തിലേറെയായി പ്രവാസലോകത്ത് കലാരംഗത്ത് നിറഞ്ഞുനിൽക്കുന്ന പ്രശസ്ത ഗായകൻ കരീം മാവൂരിനെയും ഫിറ്റ്നസ് രംഗത്തെ ജിദ്ദയിലെ പ്രഗത്ഭ സാന്നിധ്യം റയാൻ ഫിറ്റ്നസ് ഉടമ സലാം റയാനെയും ചടങ്ങിൽ ആദരിച്ചു. മാധ്യമ പ്രവർത്തകൻ മുസാഫിർ, സാംസ്കാരിക പ്രവർത്തകനും നടനുമായ അബ്ദുല്ല മുക്കണ്ണി, ജിദ്ദാ ബീറ്റ്സ് കൺവീനർ സഫീർ ചെറുകാട്ട് എന്നിവർ ഇവർക്കുള്ള ആദരവ് നൽകി.
അനസ് നിലമ്പൂർ, ജിനി ജോർജ്ജ് അവതാരകരായിരുന്നു. സലാം അച്ഛനമ്പലത്തിെൻറ നേതൃത്വത്തിൽ ടിക്ടോക് സൗഹൃദങ്ങൾ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

