Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിദ്ദ അർജന്‍റീന ഫാൻസ്‌ അസോസിയേഷൻ ആഘോഷരാവ് നാളെ

text_fields
bookmark_border
argentina fans
cancel

ജിദ്ദ: ലോകകപ്പ് ഫുട്ബാളില്‍ വിശ്വകിരീടം സ്വന്തമാക്കിയ അര്‍ജന്റീനയുടെ വിജയത്തെ വിപുലമായി ആഘോഷിക്കാനായി ജിദ്ദയിലെ അർജന്റീന ആരാധകരുടെ ഒത്തുകൂടൽ നാളെ നടക്കും. മലയാളികളുടെ സംഗമ കേന്ദ്രമായ ശറഫിയയിലാണ് വിജയാഘോഷ പരിപാടികള്‍ നടക്കുക. രാത്രി ഒമ്പതിന് ശറഫിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിൽ സൗദി കായിക മന്ത്രാലയം ഉദ്യോഗസ്ഥർ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ലോകകപ്പ് വിജയത്തിന്റെ അസുലഭ മുഹൂർത്തങ്ങൾ, അര്‍ജന്‍റീന ഫുട്ബാള്‍ നാള്‍വഴികൾ, ലയണൽ മെസ്സിയും കൂട്ടരും ലോകകപ്പ് സ്വീകരിച്ചു നടത്തിയ ആഹ്ളാദ തിമിർപ്പിന്റെ റിക്രിയേഷൻ തുടങ്ങിയവയുടെ ബിഗ് സ്ക്രീൻ പ്രദർശനങ്ങൾ, ഒരു മീറ്റർ നീളമുള്ള കേക്ക് കട്ടിംങ്‌, പായസ, ബിരിയാണി വിതരണം, ഡി.ജെ, സംഗീത വിരുന്ന് തുടങ്ങിയവ ആഘോഷപരിപാടിയിൽ ഒരുക്കിയിട്ടുണ്ട്.

ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് ആരാധകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ജിദ്ദ അര്‍ജന്‍റീന ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jeddah Argentina Fans Association will celebrate tomorrow
Next Story