ജിദ്ദ അനാകിഷ് കെ.എം.സി.സി ജീവൻ രക്ഷാ പരിശീലനവും മെഡിക്കൽ ക്യാമ്പും
text_fieldsജിദ്ദ അനാകിഷ് കെ.എം.സി.സിയും ശറഫിയ അബീർ മെഡിക്കൽ സെൻററും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ സി.കെ. റസാഖ് മാസ്റ്റർ സംസാരിക്കുന്നു
ജിദ്ദ: ജിദ്ദ അനാകിഷ് കെ.എം.സി.സി.യും ശറഫിയ അബീർ മെഡിക്കൽ സെൻററും സംയുക്തമായി സംഘടിപ്പിച്ച ജീവൻ രക്ഷാ പരിശീലനവും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി. ശറഫിയ അബീർ മെഡിക്കൽ സെൻററിൽ നടന്ന ക്യാമ്പിൽ കുടുംബിനികൾ അടക്കം നൂറിലധികം പേർ പങ്കെടുത്തു. സി.പി.ആർ, അപകടങ്ങളിൽപ്പെട്ടവർക്കുള്ള സഹായം, തീപൊള്ളൽ, പാമ്പ് കടിയേറ്റവർക്കുള്ള പരിചരണം, ഇലക്ട്രിക് ഷോക്ക് ഏറ്റവർക്ക് നൽകേണ്ട പ്രഥമശുശ്രൂഷകൾ എന്നിവയെക്കുറിച്ച് ഡോക്ടർ മുഹമ്മദ് ഫായിസ് പരിശീലന ക്ലാസിന് നേതൃത്വം നൽകി.
അനാകിഷ് കെ.എം.സി.സി. പ്രസിഡന്റ് ബഷീർ കീഴില്ലത്തിെൻറ അധ്യക്ഷതയിൽ ചേർന്ന സംഗമം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് സി.കെ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
നാഷനൽ കെ.എം.സി.സി. സെക്രട്ടറി നാസർ വെളിയംങ്കോട് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്ഹാഖ് പൂണ്ടോളി, അബ്ദുറഹ്മാൻ വെള്ളിമാട്കുന്ന്, ഇസ്മാഈൽ മുണ്ടക്കുളം, ഹസ്സൻ ബത്തേരി, നാസർ മച്ചിങ്ങൽ, സിറാജ് കണ്ണവം എന്നിവരും ജില്ലാ ഭാരവാഹികളായ ഇസ്മാഈൽ മുണ്ടംപറമ്പ്, അബ്ദുല്ല ഹിറ്റാച്ചി, അഷ്റഫ് മുല്ലപള്ളി, നൗഫൽ ഉള്ളാടൻ, ഒ.പി. അബ്ദുൽസലാം, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, റഹ്മത്ത് അലി എരഞ്ഞിക്കൽ, നസീഹ അൻവർ, സലീന ഇബ്രാഹീം, ഹസീന അഷ്റഫ് എന്നിവരും സംസാരിച്ചു.
ബിഷർ ബഷീർ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി എ.സി. മുജീബ് പാങ്ങ് സ്വാഗതവും ട്രഷറർ അബ്ദുൽ ഫത്താഹ് താനൂർ നന്ദിയും പറഞ്ഞു.
ബഷീർ കുറ്റികടവ്, യാസർ മാസ്റ്റർ, ബഷീർ ആഞ്ഞിലങ്ങാടി, ശരീഫ് തെന്നല, സമീർ ചെമ്മങ്കടവ്, അൻവർ അബ്ദുല്ല, അഫ്സൽ നാറാണത്ത്, മുസ്ത്ഥഫ മാസ്റ്റർ, ശംസു മണ്ണാർക്കാട്, കുഞ്ഞാലി അബീർ, സ്മിത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

