ജിദ്ദ അൽഫിത്റ ഗ്രാജ്വേഷൻ ഡേ സംഘടിപ്പിച്ചു
text_fieldsജിദ്ദ അൽഫിത്റ ‘ഗ്രാജ്വേഷൻ ഡേ’യിൽനിന്ന്
ജിദ്ദ: മൂന്നുവർഷം പൂർത്തിയാക്കിയ ജിദ്ദ അൽഫിത്റയിലെ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും ഹിഫ്ദ്, ഖുർആൻ പാരായണം, ചിത്രരചന, കൈയെഴുത്ത് തുടങ്ങിയ വിവിധ മത്സര ഇനങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള ട്രോഫികളും വിതരണം ചെയ്തു. ജിദ്ദ ഏരിയ മേധാവി എൻജി. അബ്ദുൽ അസീസ് ഹനഫി വിതരണം നിർവഹിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്‍ലാഹി സെന്ററിലെ ഹാളിൽ ഒരുക്കിയ ബിരുദ വിതരണച്ചടങ്ങിൽ ഇസ്‍ലാഹി സെന്റർ ഭാരവാഹികളും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.
കുട്ടികളുടെ ക്വിസ് പ്രോഗ്രാം, ഖുർആനിൽനിന്ന് ഏതുഭാഗത്തുനിന്ന് ചോദിച്ചാലും തജ്‌വീദ് നിയമപ്രകാരം പാരായണം ചെയ്യൽ, രണ്ട് ജുസ്അ് ഖുർആൻ ഹൃദ്യസ്ഥമാക്കിയത് ടെസ്റ്റ് ചെയ്യൽ എന്നിവക്ക് സദസ്സിൽ പങ്കെടുത്തവർക്കും അവസരമുണ്ടായിരുന്നു. കുരുന്നുകളുടെ വ്യത്യസ്ത ക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

