ജിദ്ദ അൽ ഹുദാ മദ്റസയിൽ സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsജിദ്ദ അൽ ഹുദാ മദ്റസ സംഘടിപ്പിച്ച സൗദി ദേശീയ ദിനാഘോഷപരിപാടിയിൽ നിന്ന്
ജിദ്ദ: കുട്ടികളുടെ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ ജിദ്ദ ശറഫിയ്യയിലെ അൽ ഹുദാ മദ്റസ സൗദിയുടെ 96-ാമത് ദേശീയ ദിനം ആഘോഷിച്ചു. മദ്റസാ വിദ്യാർഥികൾ ആലപിച്ച സൗദി ദേശീയ ഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. മദ്റസാ പ്രിൻസിപ്പൽ ലിയാഖത്ത് അലി ഖാൻ ദേശീയ ദിനാശംസകൾ നേർന്ന് സംസാരിച്ചു.
പ്രവാസികളായ നമ്മെ ചേർത്തു പിടിക്കുകയും ഉപജീവനമൊരുക്കുകയും ചെയ്ത സൗദിയുടെ നന്മക്കും പുരോഗതിക്കും വേണ്ടി നാം സദാ പരിശ്രമിക്കുകയും പ്രാർഥിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഉണർത്തി. ചടങ്ങിൽ ഐദ അന, ഐസ മെഹക്, ശസ നഹ്റിൻ, ഇഫ്ര, ഇനാറ, ഫാദി ഫിറോസ്, മിസ്ഹബ് അബ്ദുല്ല എന്നിവർ ദേശീയ ദിന സന്ദേശങ്ങൾ നൽകി സംസാരിച്ചു. ആക്കിഫ് അർഷാദ് മലയാള ഗാനം ആലപിച്ചു. മദ്റസാ അധ്യാപകരും മാനേജ്മെൻറ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

