Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ അ​ൽ ഫി​ത്റ...

ജി​ദ്ദ അ​ൽ ഫി​ത്റ നാ​ലാ​മ​ത് ബാ​ച്ച് ഗ്രാ​ജു​വേ​ഷ​ൻ ച​ട​ങ്ങ് സ​മാ​പി​ച്ചു

text_fields
bookmark_border
ജി​ദ്ദ അ​ൽ ഫി​ത്റ നാ​ലാ​മ​ത് ബാ​ച്ച് ഗ്രാ​ജു​വേ​ഷ​ൻ ച​ട​ങ്ങ് സ​മാ​പി​ച്ചു
cancel
camera_alt

ജി​ദ്ദ അ​ൽ ഫി​ത്റ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രാ​ജു​വേ​ഷ​ന്‍ പ​രി​പാ​ടി​യി​ൽ നി​ന്ന്

ജി​ദ്ദ: കു​രു​ന്നു​ക​ളു​ടെ അ​ഭി​മാ​ന നേ​ട്ട​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച്, ജി​ദ്ദ അ​ൽ ഫി​ത്റ നാ​ലാ​മ​ത് ബാ​ച്ചി​െൻറ ഗ്രാ​ജു​വേ​ഷ​ൻ ച​ട​ങ്ങ് ഇ​സ്ലാ​ഹി സെൻറ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. മു​സ്‍ലിം വേ​ൾ​ഡ് ലീ​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ഇ​സ്മാ​ഈ​ൽ അ​ബ്​​ദു​ൽ സ​ലാം അ​ബു ത്വാ​ലി​ബ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് സ​ന​ദ്‌​ദാ​ന വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

കു​ട്ടി​ക​ളു​ടെ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ കു​രു​ന്നു​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​വി​രു​ന്നു​ക​ൾ അ​ര​ങ്ങേ​റി. അ​റ​ബി ഗാ​നം, ഇം​ഗ്ലീ​ഷ് ആ​ക്ഷ​ൻ സോ​ങ്, സ്​​റ്റോ​റി ടെ​ല്ലി​ങ്, മ​ല​യാ​ള ഗാ​നം, അ​റ​ബി​ക് പ​ദ്യം, ഇം​ഗ്ലീ​ഷ് റൈം, ​ഹി​ന്ദി പ്ര​തി​ഭ, ഒ​പ്പ​ന, വ​ട്ട​പ്പാ​ട്ട് തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ കാ​യി​ക-​ക​ലാ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ ഫ​ർ​ദാ​ൻ ഫ​ഹ​ദ് ഇ​സ്മാ​ഈ​ൽ (ബി​ഗ്​​ന​ർ ലെ​വ​ൽ), ആ​ദം സാ​ദ് (ലെ​വ​ൽ വ​ൺ), അ​യ്സാ​ൻ ക​മ​ർ (ലെ​വ​ൽ ടു) ​എ​ന്നി​വ​രും, ക​ലാ മ​ത്സ​ര​ങ്ങ​ളി​ൽ ഖ​ദീ​ജ തു​ഫൈ​ൽ (ബി​ഗ്​​ന​ർ ലെ​വ​ൽ), ബി​ലാ​ൽ ഹ​സ​ൻ (ലെ​വ​ൽ വ​ൺ), മു​ഹ​മ്മ​ദ് റാ​മി (ലെ​വ​ൽ ടു) ​എ​ന്നി​വ​രും വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ ക​ര​സ്ഥ​മാ​ക്കി. ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ക്കാ​ല​മാ​യി ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​റി​​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഔ​ദ്യോ​ഗി​ക അം​ഗീ​കാ​ര​ത്തോ​ടു​കൂ​ടി ജി​ദ്ദ​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഏ​ക ‘അ​ൽ ഫി​ത്ത്റ’ സ്ഥാ​പ​ന​മാ​ണ് ജി​ദ്ദ അ​ൽ ഫി​ത്ത്റ.

പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് കീ​ഴി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് ഖു​ർ​ആ​ൻ മു​ഴു​വ​നാ​യി നി​യ​മം പാ​ലി​ച്ച് (ത​ജ്‌​വീ​ദോ​ടെ) പാ​രാ​യ​ണം ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​തി​​ന്റെ പാ​ഠ്യ​പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. അ​തോ​ടൊ​പ്പം ത​ന്നെ അ​റ​ബി, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം, സ​യ​ൻ​സ്, ക​ണ​ക്ക് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ മി​ക​ച്ച രീ​തി​യി​ലു​ള്ള പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​വും ഇ​വി​ടെ ന​ൽ​കി വ​രു​ന്നു​ണ്ട്.

ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഫ​ല​ക​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​താ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഓ​റി​യ​ൻ​റേ​ഷ​ൻ കോ​ഴ്സി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫ​ല​ക​ങ്ങ​ളും ച​ട​ങ്ങി​ൽ വെ​ച്ച് വി​ത​ര​ണം ചെ​യ്തു.

കൂ​ടാ​തെ, സെൻറ​റി​െൻറ കീ​ഴി​ൽ ത​ന്നെ വി​ജ​യ​ക​ര​മാ​യി ന​ട​ക്കു​ന്ന ത​ഹ്ഫീ​ദ് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ പാ​ര​ല​ൽ എ​ജു​ക്കേ​ഷ​ൻ സൂ​പ്പ​ർ​വി​ഷ​ൻ സെൻറ​ർ ഡ​യ​റ​ക്ട​ർ ശൈ​ഖ് അ​ബ്​​ദു​ല്ല ബു​റ​യ്യ, ‘ഖൈ​റു​കും’ സൂ​പ്പ​ർ​വൈ​സ​ർ ശൈ​ഖ് ഖാ​ലി​ദ് അ​ൽ ബൈ​ളാ​നി എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു. ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ് അ​ബ്ബാ​സ് ചെ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ൽ നൂ​രി​ഷാ വ​ള്ളി​ക്കു​ന്ന് സ്വാ​ഗ​ത​വും ഷാ​ഫി ആ​ല​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahGraduation CeremonyconcludesJeddah Al-Fitrah
News Summary - Jeddah Al Fitra's fourth batch graduation ceremony concludes
Next Story