ജിദ്ദ അൽ ഫിത്റ ഗ്രാജ്വേഷന് പരിപാടി സമാപിച്ചു
text_fieldsജിദ്ദ അൽ ഫിത്റ വിദ്യാർഥികളും ഇസ്ലാഹി സെൻറർ ഭാരവാഹികളും എൻജി.
അബ്ദുൽ അസീസ് അബ്ദുറഹ്മാൻ ഹനഫിക്കൊപ്പം
ജിദ്ദ: ജിദ്ദ അൽ ഫിത്റ മൂന്നാമത് ബാച്ചിെൻറ ഗ്രാജ്വേഷൻ പരിപാടി സമാപിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിലെ ചടങ്ങിൽ ഡയറക്ടർ ബോർഡ് ചെയർമാൻ എൻജി. അബ്ദുൽ അസീസ് അബ്ദുറഹ്മാൻ ഹനഫി സനദ്ദാന വിതരണം നിർവഹിച്ചു.
ഖുർആൻ പാരായണം, പ്രാർഥനകൾ, ഹദീസ് പാരായണം, അറബി ഗാനം, ക്വിസ്, ഇംഗ്ലീഷ് ആക്ഷൻ സോങ്, സ്റ്റോറി ടെല്ലിങ്, മലയാള ഗാനം, അറബിക് നശീദ്, ഇംഗ്ലീഷ് നശീദ്, ഒപ്പന എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ അരങ്ങേറി. കായിക മത്സരങ്ങളിൽ ബിലാൽ ഹസ്സൻ, ആദം സാദ് (ബിഗ്നർ ലെവൽ), ഇഹ്സാൻ റിതുവാൻ അലി (ലെവൽ വൺ), ഷെസാൻ ഷാനവാസ് (ലെവൽ ടു) എന്നിവരും കലാമത്സരങ്ങളിൽ ഇശാ അസ്ലിൻ (ബിഗ്നർ ലെവൽ), മുഹമ്മദ് റാമി സാകിർ (ലെവൽ വൺ), വജീഹ് (ലെവൽ ടു) എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കി.
ഖുർആൻ മൂന്ന് തവണയായി പൂർണമായും പാരായണം ചെയ്ത വിദ്യാർഥികൾക്ക് പ്രത്യേകം സമ്മാനങ്ങളും ഒരുതവണ മാത്രം പാരായണം ചെയ്ത വിദ്യാർഥികൾക്കുള്ള ഫലകങ്ങളും മാതാക്കൾക്കായുള്ള ഓറിയന്റേഷൻ കോഴ്സിൽ ഉയർന്ന മാർക്ക് നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകളും ഇസ്ലാഹി സെൻററിൽ നടന്നുവരുന്ന തഹ്ഫീദുൽ ഖുർആനിലെ വിദ്യാർഥികളിൽ ഖുർആനിലെ 30ാം ജൂസ്അ് മനഃപ്പാഠമാക്കിയവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സെൻറർ പ്രസിഡൻറ് അബ്ബാസ് ചെമ്പൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ശാഫി മജീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

