Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിദ്ദ അൽ ദുറാഖ് സ്പോർട്സ് ക്ലബ് ഫുട്​ബാൾ ടൂർണമെന്റ്​

text_fields
bookmark_border
ജിദ്ദ അൽ ദുറാഖ് സ്പോർട്സ് ക്ലബ് ഫുട്​ബാൾ ടൂർണമെന്റ്​
cancel
camera_alt

ജിദ്ദയിൽ നടന്ന അൽ ദുറാഖ് സ്പോർട്സ് ക്ലബ് എട്ടാമത് സീസൺ ഫുട്​ബാൾ ടൂർണമെന്റിൽ ജേതാക്കളായ മിറാക്കിൾ എഫ്.സി ടീം ട്രോഫിയുമായി

ജിദ്ദ: അൽ ദുറാഖ് സ്പോർട്സ് ക്ലബ് എട്ടാമത് സീസൺ ഫുട്​ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ആൽഫിയ വഹാതുൽ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റ് അൽദുറാഖ് കമ്പനി അസിസ്റ്റന്റ് മാനേജർ അഹമ്മദ് ഖാലിദ് ദർബാശി ഉദ്ഘാടനം ചെയ്തു. അൽദുറാഖ് ജീവനക്കാർക്കായി മാത്രം സംഘടിപ്പിച്ച ടൂർണമെന്റിൽ വൈ കിങ്സ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി മിറാക്കിൾ എഫ്.സി ജേതാക്കളായി.

മുഹമ്മദ് സാലി, ഷാനവാസ്, എൻ. മുഹമ്മദലി, പി. ഹിഷാം, വി. ജലാൽ, സിയാഹുൽഹഖ്, സിറാജ്, സലീം മുക്കം, നാസർ കാരക്കുന്ന്, നസീം കാരക്കുന്ന്, മുഹമ്മദ് കോഴിക്കോട്, മൂസ കാരക്കുന്ന്, അരുൺ, ജാഫർ പായിപ്പുല്ല് എന്നിവർ നേതൃത്വം നൽകി. ടൂർണമെന്റിലെ മികച്ച കളിക്കാരൻ വൈ കിങ്സ് താരം ഹാറൂൺ, മികച്ച ഗോൾ കീപ്പർ മിറാക്കിൾ എഫ്.സി താരം ജൈസൽ, മികച്ച ഡിഫന്റർ ഗഫൂർ പായിപ്പുല്ല്, ടോപ് സ്കോറർ സിറാജ് കാരക്കുന്ന്, ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾ നേടിയ കളിക്കാരൻ ബഷീർ എളങ്കൂർ എന്നിവരെ തിരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ അൽനൂർ ബഖാല മാനേജർ നാസർ കൂടത്തായി, ജിദ്ദ കരുവാരകുണ്ട് പാലിയേറ്റിവ് പ്രസിഡന്റ് എം.കെ. അബ്ദുൽ ലത്തീഫ് എന്നിവർ വിതരണം ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jeddah Al Durrakh Sports Club Football Tournament
Next Story