Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ വിമാനത്താവളം...

ജിദ്ദ വിമാനത്താവളം  നിശ്ചിത സമയത്തിനകം  പൂർത്തിയാക്കണം -സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി

text_fields
bookmark_border
ജിദ്ദ വിമാനത്താവളം  നിശ്ചിത സമയത്തിനകം  പൂർത്തിയാക്കണം -സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി
cancel
camera_alt????? ??????? ?????????? ?????? ??????? ???? ??? ????????? ?? ????? ????? ????????????? ??????????? ?????? ???????????????

ജിദ്ദ: പുതിയ കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര വിമാനത്താവള പദ്ധതി നിശ്ചിത സമയത്തിനകം പൂർത്തിയാക്കണമെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അബ്​ദുൽ ഹകീം ബിൻ മുഹമ്മദ്​ അൽതമീമി പറഞ്ഞു. വിമാനത്താവള സന്ദർശനത്തിനിടയിലാണ്​ അദ്ദേഹം നിർദേശം നൽകിയത്​​​. അതോറിറ്റി ഏറ്റവും മുൻഗണന നൽകുന്ന പദ്ധതിയാണിത്​. നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന ഗവൺമ​െൻറി​​െൻറ നിർദേശത്തെ തുടർന്നാണിത്​. ഇരുഹറമുകളുടെ കവാടമായാണ്​ ജിദ്ദ വിമാനത്താവളത്തെ കാണുന്നത്​.  ഹജ്ജ്^ഉംറ തീർഥാടകർക്ക്​ കൂടുതൽ സഹായകമാകുന്നതാണ്​ പദ്ധതിയെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി പറഞ്ഞു. 

യാത്രക്കാരുടെ വർധനവ്​ ഉൾക്കൊള്ളാൻ രാജ്യത്തെ ആഭ്യന്തര വിദേശ വിമാനത്താവളങ്ങളിൽ വിവിധ വികസന പദ്ധതികൾ നടപ്പിലാക്കി വരികയാണ്​. 
വിഷൻ 2030 ലക്ഷ്യമാക്കിയുള്ള വികസനങ്ങളാണ്​ ആവിഷ്​കരിച്ചു നടപ്പിലാക്കുന്നത്​. രാജ്യത്ത്​ വിമാനത്താവള പദ്ധതികൾക്ക്​ മേൽനോട്ടം വഹിക്കാൻ സ്വദേശികളായ എൻജിനീയർമാരുള്ളതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

മുഴുവൻ ടെർമിനലും സന്ദർശിച്ച മേധാവി പദ്ധതികളെ സംബന്ധിച്ച്​ വിശദീകരണം കേട്ടു. യാത്രാഹാളിലൊരുക്കിയ ബോർഡിങ്​ കാർഡ്​ സംവിധാനം പരീക്ഷിച്ചു. 
ഇൻഫർമേഷൻ സ​െൻറർ, നിരീക്ഷണ ടവർ, പള്ളി, ഫയർ റെസ്​ക്യൂ ബിൽഡിങ്​ തുടങ്ങിയവ അദ്ദേഹം സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsJeddah
News Summary - jeddah airport-saudi-gulf news
Next Story