ജിദ്ദ വിമാനത്താവളം വഴി ഇന്ത്യൻ ഹാജിമാർ എത്തിത്തുടങ്ങി
text_fieldsജിദ്ദ: ജിദ്ദ വിമാനത്താവളം വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ തീര്‍ഥാടനം ചൊവ്വാഴ്ച ആരംഭിച്ചു. കര്‍ണാടകയില്‍ നിന്നുള്ള തിര്‍ഥാടകരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്. 340 ഹാജിമാരെയുമായി ബംഗളുരുവില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം ചാവ്വാഴ്ച രാവിലെ 6.40നാണ് ജിദ്ദ വിമാനത്താവളത്തിലെത്തിയത്. ഹജ്ജ് ടെര്‍മിനലിൽ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, പത്നി ശബ്നം ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാൻ ശൈഖ് എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ഥാടകരെ സ്വീകരിച്ചു. ഹജ്ജ് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം , എയര്‍ഇന്ത്യ റീജ്യണല്‍ മാനേജര്‍ നൂര്‍ മുഹമ്മദ് എന്നിവരും തീര്‍ഥാടകരെ സ്വീകരിക്കാനെത്തിയിരുന്നു. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഏഴരയോടെ തീര്‍ഥാടകര്‍ ടെര്‍മിനലിന് പുറത്തിറങ്ങി. ഹാജിമാരെ സഹായിക്കാന്‍ ഇന്ത്യന്‍ പില്‍ഗ്രിംസ് ഫോറം , കെ.എം.സി.സി എന്നീ കൂട്ടായ്മകളുടെ വളണ്ടിയര്‍മാരും രംഗത്തുണ്ടായിരുന്നു. പത്ത് മണിയോടെ ഹാജിമാര്‍ ബസ് മാര്‍ഗം മക്കയിലേക്ക് പുറപ്പെട്ടു.
മക്കയില്‍ മസ്ജിദുല്‍ ഹറാമിന് പരിസരത്ത് ഗ്രീന്‍ കാറ്റഗറിയിലും ഏഴ് കിലോമീറ്റര്‍ അകലെ അസീസിയയിലുമാണ് തീര്‍ഥാടകര്‍ക്ക് താമസമൊരുക്കിയിട്ടുള്ളത്. അസീസിയയില്‍ നിന്ന് 24 മണിക്കൂറും ഹറമിലേക്ക് ബസ് സർവീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ 24 മുതല്‍ മദീന വഴി ആരംഭിച്ച ഹജ്ജ് തീര്‍ഥാടനം ചൊവ്വാഴ്ച പുലര്‍ച്ചെയോടെ അവസാനിച്ചു. 62000 ഹാജിമാരാണ് മദീനയിലെത്തിയത്. കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ ഞായറാഴ്ച മക്കയിലെത്തും. അതേ സമയം സ്വകാര്യ ഗ്രൂപ്പ് വഴി വന്ന ഹാജിമാർ മദീന സന്ദർശനം പൂർത്തിയാക്കിക്കൊണ്ടിരിക്കയാണ്. സർക്കാർ ഗ്രൂപ് വഴി വരുന്നവർക്ക് മക്ക^ മദീന യാത്രക്കും താമസകേന്ദ്രത്തിൽ നിന്ന് ഹറമിലേക്ക് വരാനും ഇത്തവണ മികച്ച ബസുകളാണ് ഏർപെടുത്തിയത്.
മദീനയിലെ താമസ സൗകര്യവും കുറമറ്റതാണ്. കഴിഞ്ഞ തവണ ഇൗ രണട് വിഷയങ്ങളിലുമാണ് പരാതി ഉണ്ടായിരുന്നത്. ഹറമിന് സമീപം ഗ്രീൻ കാറ്റഗറിയിൽ താമസിക്കുന്നവർക്ക് ഇത്തവണയും ഭക്ഷണം സ്വന്തം നിലയിൽ പാചകം ചെയ്യാൻ അനുമതിയില്ല. അതേ സമയം അസീസിയയിൽ താമസിക്കുന്നവർക്ക് ഭക്ഷണം പാചകം ചെയ്ത് കഴിക്കാൻ സൗകര്യമുണ്ട്. മലയാളി സന്നദ്ധ സംഘടനകളടക്കം ഹാജിമാെര സഹായിക്കാൻ വളണ്ടിയർമാരെ സജീവമായി രംഗത്തിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
