Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചരിത്ര നേട്ടവുമായി...

ചരിത്ര നേട്ടവുമായി ജിദ്ദ വിമാനത്താവളം; ലോകത്തെ ‘മെഗാ എയർപോർട്ടു’കളുടെ പട്ടികയിൽ ഇടംപിടിച്ചു

text_fields
bookmark_border
ചരിത്ര നേട്ടവുമായി ജിദ്ദ വിമാനത്താവളം; ലോകത്തെ ‘മെഗാ എയർപോർട്ടു’കളുടെ പട്ടികയിൽ ഇടംപിടിച്ചു
cancel
camera_alt

ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം

Listen to this Article

ജിദ്ദ: യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ലോകത്തെ ‘മെഗാ എയർപോർട്ടുകളുടെ’ പട്ടികയിൽ ഇടംപിടിച്ചു. ഒരു വർഷത്തിനുള്ളിൽ 5.34 കോടി യാത്രക്കാരെ സ്വീകരിച്ചാണ് വിമാനത്താവളം ഈ അപൂർവ നേട്ടം കൈവരിച്ചത്. സൗദി അറേബ്യയുടെ വ്യോമയാന ചരിത്രത്തിൽ ഒരു വിമാനത്താവളം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.

ജിദ്ദ വിമാനത്താവളത്തിന്റെ പ്രവർത്തന സന്നദ്ധതയുടെയും മികവിന്റെയും അടയാളമാണ് ഈ നേട്ടമെന്ന് ജിദ്ദ എയർപോർട്ട്സ് കമ്പനി സി.ഇ.ഒ എൻജി. മാസിൻ ജൗഹർ പറഞ്ഞു. വരും വർഷങ്ങളിൽ യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ദേശീയ നേട്ടം കൈവരിക്കാൻ സാധിച്ചത് ഭരണകൂടത്തിെൻറ മാർഗനിർദേശങ്ങളും ഗതാഗത മന്ത്രാലയത്തിന്റെയും സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയുടെയും നിരന്തരമായ പിന്തുണ കൊണ്ടാണ്. മേഖലയിലെ പ്രധാന വ്യോമയാന ഹബ്ബ് എന്ന നിലയിൽ ജിദ്ദയുടെ സ്ഥാനം ഈ നേട്ടത്തിലൂടെ ഉറപ്പിക്കപ്പെട്ടിരിക്കുകയാണ്.

ഇത് സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്താവള വിപുലീകരണം, നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം, സേവനങ്ങളിലെ ഗുണനിലവാരം എന്നിവയിലൂടെ ആഗോള തലത്തിൽ ഒന്നാമതെത്താനാണ് വിമാനത്താവളം ലക്ഷ്യമിടുന്നത്. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സർക്കാർ-സ്വകാര്യ മേഖലകളിലെ എല്ലാ പങ്കാളികൾക്കും സി.ഇ.ഒ നന്ദി അറിയിച്ചു.

പ്രധാന നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ

  • യാത്രക്കാർ: 5.34 കോടി
  • വിമാന സർവിസുകൾ: 3,10,000 സർവിസുകൾ
  • ലഗേജുകൾ: 6.04 കോടി (2024-നെ അപേക്ഷിച്ച് 12 ശതമാനം വർധന)
  • സംസം ജലം: 95.7 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തു
  • കാർഗോ നീക്കം: 2,968 എയർ കാർഗോ വിമാനങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International AirportachievementSaudi ArabiaJeddah Airport
News Summary - Jeddah Airport achieves historic achievement; included in the list of world's 'mega airports'
Next Story