Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ​യി​ൽ നി​ന്ന്​...

ജി​ദ്ദ​യി​ൽ നി​ന്ന്​ ആ​ദ്യ എ​യ​ർ ഇ​ന്ത്യ വി​മാ​നം കോ​ഴി​ക്കോ​ട്ടേ​ക്ക് പ​റ​ന്നു

text_fields
bookmark_border
ജി​ദ്ദ​യി​ൽ നി​ന്ന്​ ആ​ദ്യ എ​യ​ർ ഇ​ന്ത്യ വി​മാ​നം കോ​ഴി​ക്കോ​ട്ടേ​ക്ക് പ​റ​ന്നു
cancel
camera_alt??.???.???.??? ??????????????? ?????????????????? ???????? ???????????? ??????? ????????? ????????????

ജി​ദ്ദ: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ സൗ​ദി​യി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നു​ള്ള വ​ന്ദേ ഭാ​ര​ത്​ മി​ഷ​​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ വി​മാ​നം കോ​ഴി​ക്കോ​ട്ടേ​ക്ക് പ​റ​ന്നു. ബാം​ഗ​ളൂ​രി​ൽ നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ 320 ​നി​യോ എ​യ​ർ​ക്രാ​ഫ്റ്റ് വി​മാ​നം ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ 3.40നാ​ണ് ജി​ദ്ദ​യി​ലെ​ത്തി​യ​ത്. 148 മു​തി​ർ​ന്ന​വ​രും നാ​ല് കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യു​ള്ള യാ​ത്രാ​സം​ഘ​വു​മാ​യി വി​മാ​നം ഒ​രു മ​ണി​ക്കൂ​ർ വൈ​കി അ​ഞ്ചി​ന്​ ജി​ദ്ദ​യി​ൽ നി​ന്നും പ​റ​യു​ന്ന​യ​ർ​ന്നു. ഇ​ന്ത്യ​ൻ എം​ബ​സി മു​ഖേ​ന ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രാ​ണ് യാ​ത്ര​ക്കാ​രാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്.

ഗ​ർ​ഭി​ണി​ക​ൾ, വ​യോ​ധി​ക​ർ, അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ, വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ആ​ദ്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ. ത​ബൂ​ക്ക്, ത്വാ​ഇ​ഫ്, യാം​ബു, മ​ക്ക തു​ട​ങ്ങി പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും യാ​ത്ര​ക്കാ​രാ​യി ഉ​ണ്ടാ​യി​രു​ന്നു. 
ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് നൂ​ർ റ​ഹ്​​മാ​ൻ ശൈ​ഖ് അ​ട​ക്ക​മു​ള്ള കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ യാ​ത്ര​ക്കാ​രെ യാ​ത്ര​യ​യ​ക്കാ​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് സ​ഹാ​യ​ങ്ങ​ളു​മാ​യി ജി​ദ്ദ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രും വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. സേ​ഫ്​​റ്റി ഡ്ര​സ്, മാ​സ്ക്, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ അ​ട​ങ്ങി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ മെ​ഡി​ക്ക​ൽ കി​റ്റ് എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും കെ.​എം.​സി.​സി വി​ത​ര​ണം ചെ​യ്​​തു. എ​ന്നാ​ൽ, വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി ഒ​രു വി​ധ കോ​വി​ഡ് ല​ക്ഷ​ണ പ​രി​ശോ​ധ​ന​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsairIndia NewsJeddah
News Summary - jeddah-air-india-saudi-gulf news
Next Story