ആവേശമായി ജെ.ഡി.സി.സി ‘മഹബ്ബ 2.0’ ഫാമിലി മീറ്റ്; ഓവറോൾ ചാമ്പ്യൻഷിപ് ടീം റെഡിന്
text_fieldsജിദ്ദ: അനസ് ബിൻ മാലിക് സെൻറർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റിയുടെ (ജെ.ഡി.സി.സി) ആഭിമുഖ്യത്തിൽ വാദിമരീഖിലെ അൽഖിമ്മ ഇസ്തിറാഹയിൽ സംഘടിപ്പിച്ച 'മഹബ്ബ 2.0' ഫാമിലി മീറ്റ് ശ്രദ്ധേയമായി.
ഖുർആൻ പാരായണം, തജ്വീദ്, ഇസ്ലാമിക ഗാനം, നിമിഷ പ്രസംഗം തുടങ്ങിയ കലാമത്സരങ്ങളും ക്രിക്കറ്റ്, ഫുട്ബാൾ, കബഡി, സോളോ റണ്ണിങ്, റിലേ തുടങ്ങിയ കായിക മത്സരങ്ങളും മീറ്റിന് മിഴിവേകി. സംഗമത്തോടനുബന്ധിച്ച് ജെ.ഡി.സി.സി വനിതാവിങ്ങിൻറെ നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകം കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത ജെ.ഡി.സി.സി അംഗങ്ങളും അനുഭാവികളും അഭ്യുദയകാംക്ഷികളും അടങ്ങുന്നവരെ ഗ്രീൻ, റെഡ്, ബ്ളൂ, വൈറ്റ് എന്നിങ്ങനെ നാല് ടീമുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ നടത്തിയത്. സൗഹൃദ മത്സരങ്ങളായിരുന്നെങ്കിലും സ്വന്തം ടീമുകളുടെ വിജയത്തിനായി കളിക്കാർ പൊരുതിയതോടെ മീറ്റ് ആവേശഭരിതമായി. മത്സരങ്ങളിൽ 25 പോയിൻറുകൾ നേടിയ റെഡ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഡോ. റിയാസ് മാഹി മാനേജരും റമീസ് ശ്രീകണ്ഠാപുരം ക്യാപ്റ്റനുമായ ടീം റെഡ് ക്രിക്കറ്റ്, സോളോ റണ്ണിങ്, റിലേ എന്നിവയിൽ ഒന്നാമതെത്തിയപ്പോൾ കബഡി, നിമിഷപ്രസംഗം എന്നിവയിൽ രണ്ടാം സ്ഥാനവും നേടി. അബ്ദുൽ ഗഫൂർ മാനേജറും റഷീദലി എലത്തൂർ ക്യാപ്റ്റനുമായ ടീം ബ്ലൂ 20 പോയിൻറുകളോടെ രണ്ടാം സ്ഥാനവും, ഷാനിദ് നന്തി മാനേജരും അബ്ദുർറഹീം എടക്കര ക്യാപ്റ്റനുമായ ടീം വൈറ്റ് 19 പോയിൻറുകളോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നൗഫൽ പീടിയേക്കൽ മാനേജറും അബ്ദുൽ ഹഖ് മട്ടന്നൂർ ക്യാപ്റ്റനുമായ ഗ്രീൻ ടീം 12 പോയിൻറുകളുമായി നാലാം സ്ഥാനത്തെത്തി.
സംഗമത്തിൽ അനസ് ബിൻ മാലിക് സെൻറർ പ്രബോധകൻ അബ്ദുർറഊഫ് അൽഹികമി ഉൽബോധനം നടത്തി. ജിദ്ദ ജാലിയാത് മലയാള വിഭാഗം മേധാവി ഉമർകോയ മദീനി, വിസ്ഡം സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി ഐക്കരപ്പടി തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. ജെ.ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, അനസ് ബിൻ മാലിക് മദ്രസാ പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് സുല്ലമി എന്നിവർ ചേർന്ന് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.
കലാ-സാഹിത്യ മത്സരങ്ങളിൽ അമീൻ മദീനി, ഹാഫിള് മിനൻ സിദ്ധീഖ്, ഹാഫിള് ജാസിം മുഹമ്മദ് എന്നിവരും കായിക മത്സരങ്ങളിൽ റാഫി വഴിക്കടവ്, എഞ്ചിനീയർ അഹ്സാൻ, അബ്ദുൽ ഗനി ചെമ്മനാട്, ഇഖ്ബാൽ തൃക്കരിപ്പൂർ, നിയാസ് വാഴക്കാട്, ഹാരിസ് തറയിൽ എന്നിവരും വിധികർത്താക്കളായി. ജെ.ഡി.സി.സി ഭാരവാഹികളായ റൗനഖ് ഓടക്കൽ, അബ്ദുറഷീദ് ചേരൂർ, നബീൽ പാലപ്പറ്റ, സൽമാനുൽ ഫാരിസ് ബാലുശ്ശേരി, റഫീഖ് ഇരിവേറ്റി എന്നിവരും വളണ്ടിയർമാരായ അബ്ദുൽ ജബ്ബാർ തിരൂരങ്ങാടി, റാഫി മുഴപ്പിലങ്ങാട്, ബദറുദ്ധീൻ കമ്പിൽ, റിയാസ് തുവ്വൂർ, റിയാസ് എടത്തനാട്ടുകര, അബ്ബാസ് പുൽപ്പറ്റ തുടങ്ങിയവരും പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

