ജെ.ഡി.സി.സി ഏരിയ തസ്ഫിയ സമ്മേളനങ്ങൾക്ക് തുടക്കം
text_fieldsജെ.ഡി.സി.സി ജിദ്ദ ഹലക, ഹയ്യുസാമിർ തസ്ഫിയ ഏരിയാ സമ്മേളനത്തിൽ മുജാഹിദ് അൽ ഹികമി, അബ്ദുളള അൽ ഹികമി എന്നിവർ സംസാരിക്കുന്നു
ജിദ്ദ: ‘മുഹമ്മദ് നബി ജീവിതവും സന്ദേശവും’ എന്ന പ്രമേയത്തിൽ ജിദ്ദയിലെ ആറ് ഏരിയകളിലായി ജിദ്ദ ദഅ്വ കോഓഡിനേഷന്‍ കമ്മിറ്റി (ജെ.ഡി.സി.സി) സംഘടിപ്പിക്കുന്ന തസ്ഫിയ ഏരിയാസമ്മേളനങ്ങൾക്ക് തുടക്കമായി. മുഹമ്മദ് നബിയുടെ ജീവിതത്തെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവർ പ്രവാചക ജീവിതം പഠിക്കാനും മനസിലാക്കാനും ശ്രമിക്കേണ്ടതുണ്ടെന്നും കാരുണ്യത്തിന്റെ പ്രവാചകന്റെ ജീവിതത്തെ ശത്രുക്കൾ പോലും പ്രശംസിച്ച നിരവധി ഉദാഹണരങ്ങൾ ചരിത്രത്തിൽ വായിച്ചെടുക്കാൻ സാധിക്കുമെന്നും ഹലക ഹയ്യുസാമിർ തസ്ഫിയ ഏരിയാ സമ്മേളനത്തിൽ വിഷയീഭവിച്ചു.
സമ്മേളനത്തിൽ വിവിധ സെഷനുകളിൽ പ്രഗത്ഭരായ പണ്ഡിതന്മാർ സംസാരിച്ചു. ജെ.ഡി.സി.സി പ്രസിഡന്റ് സുനീർ പുളിക്കൽ ഉദ്ഘാടനംചെയ്തു. ഫൈസൽ വാഴക്കാട് അധ്യക്ഷത വഹിച്ചു. മുജാഹിദ് അൽ ഹികമി, അബ്ദുള്ള അൽ ഹികമി, ഉവൈസ് അൽ ഹികമി, മുജീബ് ഇർഫാനി, അഷ്റഫ് കെ.എം.സി.സി, ലാലു വേങ്ങൂർ നവോദയ, ദുൽഖർ ഷാൻ, ജാസിം, മുഹമ്മദ് റാഫി, മുനീർ ബാബു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

