ജിദ്ദയിൽ ജെ.സി.ഡബ്ല്യു.സി ‘ലിങ്ക് അപ് ലെവൽ അപ്’ പരിപാടി സംഘടിപ്പിച്ചു
text_fieldsജിദ്ദ സിജി വിമന്‍ കലക്ടീവ് യൂത്ത് വിങ് സംഘടിപ്പിച്ച ‘ലിങ്ക് അപ് ലെവൽ അപ്’ ഇൻട്രാക്ടീവ് സെഷൻ പരിപാടിയിൽ
പങ്കെടുത്തവർ
ജിദ്ദ: ജിദ്ദ സിജി വിമന്‍ കലക്ടീവ് (ജെ.സി.ഡബ്ല്യു.സി) യൂത്ത് വിങ് വിഭാഗം 10 വയസ് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കായി ‘ലിങ്ക് അപ് ലെവൽ അപ്പ്’ എന്ന പേരിൽ ഇൻട്രാക്ടീവ് സെഷൻ പരിപാടി സംഘടിപ്പിച്ചു. ജിദ്ദ ഫിനോം അക്കാദമിയിൽ സംഘടിപ്പിച്ച പരിപാടിയിൽ അക്മല, ദിയ എന്നിവർ ജൂനിയർ വിഭാഗം പരിപാടിക്കും നസ്ലി സീനിയേഴ്സ് വിഭാഗം പരിപാടിക്കും നേതൃത്വം നൽകി. 40-ഓളം കുട്ടികൾ പങ്കെടുത്ത പരിപാടി കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിച്ച് നവ്യാനുഭൂതി പകർന്നു.
ലൈഫ് കോച്ചും കൗൺസിലറുമായ ജെ.സി.ഡബ്ല്യു.സി മെമ്പർ നസ്ലി വിദ്യാർഥികൾക്ക് അവരുടെ ഭാവി സ്വപ്നങ്ങൾ നേടിയെടുക്കാനുള്ള വിവിധ വഴികൾ വളരെ ലളിതമായി വിവരിച്ചു കൊടുത്തു.
കുടുംബത്തിന്റെയും സമൂഹത്തിന്റെയും കെട്ടുപാടുകളിൽനിന്നും മാറി സർവ സ്വതന്ത്രരാവുന്നതല്ല ജീവിതത്തിന്റെ പരമമായ സന്തോഷമെന്നും ബന്ധങ്ങളിൽ വേരുറപ്പിച്ചു കൊണ്ടുതന്നെ സ്വാശ്രയരായി മാറുന്നവർക്കേ ആത്യന്തിക വിജയം നേടിയെടുക്കാനാവൂ എന്നവർ കുട്ടികളെ ബോധ്യപ്പെടുത്തി.
ഡോ. റാഷ നസ്സീഹ്, ഫൗസിയ ഇബ്രാഹിം എന്നിവർ കുട്ടികൾക്ക് വിവിധ വിനോദ പരിപാടികൾ നടത്തി. ജെ.സി.ഡബ്ല്യു.സി ചെയർപേഴ്സൻ റഫ്സീന അഷ്ഫാക്ക്, ഉപദേശക സമിതി അംഗം അനീസ ബൈജു, യൂത്ത് വിങ് കോഓഡിനേറ്റർമാരായ സഫ, സിഹാന അമീർ എന്നിവർ ‘ലിങ്ക് അപ്, ലെവൽ അപ്’ എന്ന പരിപാടിയുടെ സംഘാടകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

