ജെ.സി.ഡബ്ല്യു.സി രണ്ടാം വാർഷികവും മാഗസിൻ പ്രകാശനവും സംഘടിപ്പിച്ചു
text_fieldsജിദ്ദ സിജി വിമൻ കലക്ടിവ് (ജെ.സി.ഡബ്ല്യു.സി) പുറത്തിറക്കിയ ‘നിസ്വ’ മാഗസിൻ പ്രകാശന ചടങ്ങ്
ജിദ്ദ: വനിത കൂട്ടായ്മയായ ജിദ്ദ സിജി വിമൻ കലക്ടിവ് (ജെ.സി.ഡബ്ല്യു.സി) രണ്ടാമത് വാർഷികവും മാഗസിൻ പ്രകാശനവും സംഘടിപ്പിച്ചു. ജിദ്ദ അൽ നുഖ്ബ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ജെ.സി.ഡബ്ല്യു.സി അംഗങ്ങളിൽ പ്രതിഭാധനരായ സ്ത്രീകളുടെ സൃഷ്ടികൾ കോർത്തിണക്കി ‘നിസ്വ’ എന്ന പേരിൽ പ്രസിദ്ധീകരിച്ച മാഗസിൻ ജെ.സി.ഡബ്ല്യു.സി ചെയർപേഴ്സൻ റൂബി സമീർ, ഡോ. മുശ്താഖ് മുഹമ്മദലിക്ക് കൈമാറി പ്രകാശനം ചെയ്തു. മാഗസിനെക്കുറിച്ച് അനീസ ബൈജുവും എ.എം. സജിത്തും സംസാരിച്ചു.
സംഘടന പ്രവർത്തനത്തിലൂടെ സാമൂഹികമായ ഉന്നമനത്തിന്റെ മികവുറ്റ മാതൃക കാഴ്ചവെക്കുന്ന ജെ.സി.ഡബ്ല്യു.സിയുടെ പ്രവർത്തനങ്ങളെ സിജി ജിദ്ദ ചാപ്റ്റർ ചെയർമാൻ മുഹമ്മദ് കുഞ്ഞി, കെ.ടി. അബൂബക്കർ എന്നിവർ അഭിനന്ദിച്ചു. മുഖ്യാതിഥി ഡോ. മുശ്താഖ് മുഹമ്മദലി സംസാരിച്ചു.
ജെ.സി.ഡബ്ല്യു.സി അംഗം ജസീന മുജീബിന്റെ പുസ്തകമായ ‘മിന്നാമിന്നിക്കൂട്ടം’ വേദിയിൽ പ്രകാശനം ചെയ്തു. എഴുത്തുകാരി റജിയ വീരാൻ പുസ്തകം പരിചയപ്പെടുത്തി. ജെ.സി.ഡബ്ല്യു.സി അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.
ഇർഫാന സജീർ, റഷ നസീഹു, ഐഷ വസ്ന, അമീന തൻസീം, ആയിഷ റാൻസി തുടങ്ങിയവർ അവതാരകരായിരുന്നു. പ്രോഗ്രാം കൺവീനർ മുന കാസിം സ്വാഗതവും നബീല അബൂബക്കർ നന്ദിയും പറഞ്ഞു. ഡോ. നിഖിത ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

