ജയപ്രകാശിെൻറ മൃതദേഹം റിയാദിൽ സംസ്കരിച്ചു
text_fieldsറിയാദ്: കോവിഡ് ബാധിച്ചു മരിച്ച ജയപ്രകാശിെൻറ മൃതദേഹം റിയാദിൽ സംസ്കരിച്ചു. പാലക്കാട് കൂട്ടനാട് സ്വദേശി ജയപ്രകാശ് ആണ് കഴിഞ്ഞയാഴ്ച റിയാദിലെ അൽഇമാൻ ആശുപത്രിയിൽ കോവിഡ് ചികിത്സക്കിടെ മരിച്ചത്. ബുധനാഴ്ച അൽഖർജിലെ ശ്മശാനത്തിൽ അടക്കം ചെയ്തു. റിയാദിൽ ശിഫാ സനാഇയയിൽ 14 വർഷമായി കാർെപൻറർ ജോലി ചെയ്തുവരുകയായിരുന്നു ജയപ്രകാശ്.
നിയമ നടപടികൾക്കും മരണാനന്തര ചടങ്ങുകൾക്കും റിയാദ് കെ.എം.സി.സി വെൽഫെയർ ടീം രംഗത്തുണ്ടായിരുന്നു. ഭാര്യ: ഷീജ. മക്കൾ: ജിഷ്ണു, ജയന്ത്. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ സിദ്ദീഖ് തുവൂർ, മെഹ്ബൂബ് ചെറിയവളപ്പ്, ഫിറോസ് കൊട്ടിയം, ഉമർ ആമനത്ത്, അൻവർ വാരം, സി.പി. മജീദ് എന്നിവർ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

