വാട്സ്ആപ് വഴി സേവനം നൽകുന്നുവെന്ന വാർത്ത നിഷേധിച്ച് ജവാസാത്ത്
text_fieldsറിയാദ്: ഗുണഭോക്താക്കൾക്ക് വാട്സ്ആപ് വഴി സേവനം നൽകുന്നുവെന്ന വാർത്ത നിഷേധിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സ് (ജവാസാത്ത്). വാട്സ്ആപ്പിൽ ജവാസാത്തിന് ഔദ്യോഗിക അക്കൗണ്ടുകൾ ഇല്ലെന്നും ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
ജവാസാത്തിന്റെ പേരിൽ വ്യാജവും സംശയാസ്പദവുമായ അക്കൗണ്ടുകൾ, വ്യാജ വെബ്സൈറ്റുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനെതിരെ ജവാസാത്ത് മുന്നറിയിപ്പ് നൽകി. വിവരങ്ങൾ അറിയുന്നതിനും സേവനങ്ങൾ ലഭിക്കുന്നതിനും ജവാസാത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ സന്ദർശിക്കണം. ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ട്വിറ്റർ, യുട്യൂബ് എന്നിവയിൽ @Aljawazat KSA എന്ന ഏകീകൃത അക്കൗണ്ടാണുള്ളതെന്ന് ജവാസാത്ത് വ്യക്തമാക്കി. അന്വേഷണങ്ങൾക്ക് ഉത്തരം ലഭിക്കുന്നതിനും സംശയ നിവാരണത്തിനും വേണ്ടിയുള്ള ട്വിറ്ററിലെ രണ്ടാമത്തെ ഔദ്യോഗിക അക്കൗണ്ട് @CareAljawazat എന്നതാണ്. 992@gdp.gov.sa എന്നത് ഔദ്യോഗിക ഇ-മെയിൽ വിലാസവും www.gdp.gov.sa ഔദ്യോഗിക വെബ്സൈറ്റുമാണ്.