Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് ബീറ്റ്സിൽ...

റിയാദ് ബീറ്റ്സിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ജാസിമും ശിഖയും

text_fields
bookmark_border
Riyad Beats Performance
cancel
camera_alt

വി​ധു പ്ര​താ​പ്, ശി​ഖ പ്ര​ഭാ​ക​ര​ൻ, ജാ​സിം ജ​മാ​ൽ, ആ​ൻ ആ​മി എ​ന്നി​വ​ർ വേ​ദി​യി​ൽ

റി​യാ​ദ്​: അ​റേ​ബ്യ​ൻ ആ​കാ​ശ​ത്ത്​ പൂ​ർ​ണ​ച​ന്ദ്ര​നെ സാ​ക്ഷി​നി​ർ​ത്തി സൗ​ദി ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ സം​ഗീ​ത​മ​ഴ പെ​യ്യി​ച്ച്​ റി​യാ​ദ് ബീ​റ്റ്‌​സി​ലെ ‘ന്യൂ​ജ​ൻ മ്യൂ​സി​ക് ടീം’. ​മ​രു​ഭൂ​മി​യി​ലെ വ​ര​ണ്ട കാ​റ്റി​ലൊ​രു മ​രു​പ്പ​ച്ച​യാ​യി സൗ​ദി പാ​ര​മ്പ​ര്യ വേ​ഷ​മ​ണി​ഞ്ഞ് അ​ര​ങ്ങി​ലെ​ത്തി​യ ജാ​സിം ജ​മാ​ൽ അ​റ​ബി ഗാ​ന​വു​മാ​യി തു​ട​ങ്ങി ഖ​വാ​ലി​യി​ലൂ​ടെ ആ ​മ​ഴ​പ്പെ​യ്​​ത്തി​ന്​ തു​ട​ക്ക​മി​ടു​ക​യാ​യി​രു​ന്നു. റി​യാ​ദി​​ന്റെ ഹൃ​ദ​യ​മി​ടി​പ്പ​റി​ഞ്ഞ വി​ധു പ്ര​താ​പ് ‘ഹൃ​ദ​യം’ സി​നി​മ​യി​ലെ ‘ദ​ർ​ശ​നാ...’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​വു​മാ​യി അ​ര​ങ്ങി​ലെ​ത്തി​യ​പ്പോ​ൾ സ​ദ​സ്സി​ലെ ഹൃ​ദ​യ​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ് താ​ളം​പി​ടി​ച്ച​ത്.

ഷാ​ർ​ജ ടു ​ഷാ​ർ​ജ സി​നി​മ​യി​ലെ ‘പ​തി​നാ​ലാം രാ​വി​​​ന്റെ പി​റ​പോ​ലെ വ​ന്ന​ല്ലോ...’ എ​ന്ന പാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ സ​ദ​സ്സ് താ​ള​മ​ടി​ച്ചു​തു​ട​ങ്ങി. ചി​ല​ർ വി​ധു​വി​​​ന്റെ ന​ട​ന​മു​ദ്ര​ക​ൾ​ക്കൊ​പ്പം ചു​വ​ടു​വെ​ക്കാ​ൻ തു​ട​ങ്ങി​യ കാ​ഴ്ച ഹ​രം കൊ​ള്ളി​ക്കു​ന്ന​താ​യി​രു​ന്നു. മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യം തൊ​ട്ട പി​ന്ന​ണി ഗാ​യി​ക ആ​ൻ ആ​മി ഒ​രു ത​മി​ഴ് ന​മ്പ​റു​മാ​യാ​ണ് വേ​ദി​യി​ലേ​ക്കു​ള്ള വ​ര​വ​റി​യി​ച്ച​ത്. ആ​മി പ്ര​ഗ​ല്ഭ​യാ​യ ഡ​ബി​ങ്​ ആ​ർ​ട്ടി​സ്​​റ്റ്​ കൂ​ടി​യാ​ണെ​ന്ന്​ അ​വ​താ​ര​ക​ൻ മി​ഥു​ൻ ര​മേ​ഷ്​ പ​റ​ഞ്ഞ​​പ്പോ​ൾ സ​ദ​സ്സ്​ ക​ര​ഘോ​ഷം മു​ഴ​ക്കി. ഒ​ന്നി​ല​ധി​കം സി​നി​മ​ക​ളി​ൽ ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ന്​ ശ​ബ്​​ദം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ആ​ൻ ആ​മി​യാ​ണ്.

സം​ഗീ​ത​ലോ​ക​ത്ത് ഉ​ദി​ച്ചു​യ​രു​ന്ന താ​ര​മാ​യ ശി​ഖ പ്ര​ഭാ​ക​ര​ൻ ഊ​ർ​ജ​സ്വ​ല​ത​യും സ്വ​ര​മാ​ധു​ര്യ​വും​കൊ​ണ്ട് റി​യാ​ദ് ബീ​റ്റ്സ് വേ​ദി​യെ ഇ​ള​ക്കി​മ​റി​ച്ചു. ‘ഇ​ര​ട്ട’ എ​ന്ന ചി​ത്ര​ത്തി​ലെ ‘താ​രാ​ട്ടാ​യ് ഈ ​ഭൂ​മി...’ എ​ന്ന ഗാ​ന​വു​മാ​യി തു​ട​ങ്ങി​യ ശി​ഖ, ജാ​സി​മി​നോ​ടൊ​പ്പം ചേ​ർ​ന്ന് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ വേ​ദി കീ​ഴ​ട​ക്കു​ന്ന കാ​ഴ്ച​ക്കാ​ണ് റി​യാ​ദ് സാ​ക്ഷ്യം​വ​ഹി​ച്ച​ത്. ജീ​വി​ത പ​ങ്കാ​ളി ഫൈ​സ​ൽ റാ​സി​യോ​ടൊ​പ്പം ശി​ഖ​യും ഭാ​ഗ​മാ​യ ഉ​റു​മി ബാ​ൻ​ഡി​​ന്റെ ഒ​ഫി​ഷ്യ​ൽ ക​വ​ർ സോ​ങ് ‘നാ​രി നാ​രി...’ എ​ന്നു തു​ട​ങ്ങു​ന്ന ഗൃ​ഹാ​തു​ര​ത്വ​മു​റ​ങ്ങു​ന്ന അ​റ​ബി പാ​ട്ടി​​​ന്റെ ഇ​ന്ത്യ​ൻ വേ​ർ​ഷ​ൻ ശി​ഖ​യും ജാ​സി​മും ചേ​ർ​ന്ന് ആ​ല​പി​ച്ച​ത് ആ​സ്വാ​ദ​ക​രു​​ടെ ഞ​ര​മ്പു​ക​ളെ ത്ര​സി​പ്പി​ച്ചു.

തൊ​ണ്ണൂ​റു​ക​ളി​ൽ ജ​നി​ച്ച​വ​രു​ടെ ചു​ണ്ടു​ക​ളി​ലെ സ്ഥി​ര​സാ​ന്നി​ധ്യ​മാ​യ ‘ല​ജ്ജാ​വ​തി​​യേ...’ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ സ​ദ​സ്സി​നെ കൈ​യി​ലെ​ടു​ത്ത വി​ധു, അ​ടു​ത്ത​കാ​ല​ത്തി​റ​ങ്ങി​യ ആ​ർ.​ഡി.​എ​ക്സ് സി​നി​മ​യി​ലെ പാ​ട്ടി​ന്​ സ​ദ​സ്സി​ന്റെ മ​ഴ​ത്തു​ള്ളി ശ​ബ്​​ദം ​കേ​ൾ​പ്പി​ച്ച കൈ​യ​ടി​യു​ടെ അ​ക​മ്പ​ടി​യും സ​ദ​സ്സി​ലേ​ക്കി​റ​ങ്ങി​യു​ള്ള ഗാ​യ​ക​​​ന്റെ ചു​വ​ടു​ക​ളും ആ​വേ​ശ​മു​ണ​ർ​ത്തി. മ​ല​ബാ​ർ ക​ല്യാ​ണ​ത്തി​​​ന്റെ മൊ​ഞ്ചു​മാ​യി വ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ റീ​ലു​ക​ളി​ലെ സ്ഥി​രം ചേ​രു​വ​യാ​യി മാ​റി​യ സു​ലേ​ഖ മ​ൻ​സി​ൽ സി​നി​മ​യി​ലെ ഗാ​നം ജാ​സി​മും ശി​ഖ​യും ചേ​ർ​ന്ന് ആ​ല​പി​ച്ച​ത് പി​റ​കെ വ​രാ​നി​രി​ക്കു​ന്ന ഗാ​ന​ങ്ങ​ളു​ടെ ട്രെ​ൻ​ഡ് സെ​റ്റ് ചെ​യ്യു​ന്ന​താ​യി​രു​ന്നു.

പി​ന്നാ​ലെ വ​ന്ന ആ​ൻ ആ​മി​യു​ടെ ‘ഹ​ബീ​ബി ഹ​ബീ​ബി...’ എ​ന്ന അ​റ​ബി​ ഗാ​ന​ത്തി​ന്​ റി​യാ​ദി​ലെ കു​രു​ന്നു​ക​ളു​ടെ ഡാ​ൻ​സി​​ന്റെ അ​ക​മ്പ​ടി​യും ഉ​ണ്ടാ​യി​രു​ന്നു. ‘മാ​ഫി ഖ​ൽ​ബി ഖൈ​റു​ല്ലാ​ഹ്...’ എ​ന്ന ശി​ഖ​യു​ടെ താ​രാ​ട്ടു​പാ​ട്ട്, ത​ട്ടു​പൊ​ളി​പ്പ​ൻ പാ​ട്ടു​ക​ളി​ൽ​നി​ന്ന് സ​ദ​സ്സി​നൊ​രു വി​ടു​ത​ൽ ന​ൽ​കു​ന്ന​താ​യി​രു​ന്നു. അ​ടു​ത്ത കാ​ല​ത്ത്​ വി​ട​പ​റ​ഞ്ഞ ഒ​രു​കാ​ല​ത്തെ മാ​പ്പി​ള​പ്പാ​ട്ടു​ക​ളി​ലെ സ്ത്രീ​ര​ത്‌​ന​ങ്ങ​ളാ​യി​രു​ന്ന വി​ള​യി​ൽ ഫ​സീ​ല, റം​ല ബീ​ഗം എ​ന്നി​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച്​ പാ​ടി​യ ‘വ​മ്പു​റ്റ ഹം​സ റ​ളി​യ​ല്ലാ​ഹ്...’ എ​ന്ന മാ​പ്പി​ള​പ്പാ​ട്ട്​ സ​ദ​സ്സി​നെ വൈ​കാ​രി​ക​മാ​യി സ്വാ​ധീ​നി​ച്ചു.

മാ​പ്പി​ള​പ്പാ​ട്ടു​ക​ളി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച​വ​യാ​യ ഫാ​സ്​​റ്റ്​ ന​മ്പ​റു​ക​ളു​മാ​യി സ​ദ​സ്സി​നെ പ​ല​ത​വ​ണ ഇ​ള​ക്കി​മ​റി​ച്ചാ​ണ് ജാ​സി​മും ശി​ഖ​യും റി​യാ​ദ് ബീ​റ്റ്സി​ന്റെ വേ​ദി​യി​ൽ​നി​ന്ന് വി​ട​പ​റ​ഞ്ഞ​ത്. ത​മി​ഴ് സൂ​പ്പ​ർ സോ​ങ് ‘മു​സ്ത​ഫ മു​സ്ത​ഫ...’ എ​ന്ന ഗാ​നം വി​ധു പ്ര​താ​പും ആ​ൻ ആ​മി​യും മി​ഥു​നും ശി​ഖ​യും ജാ​സി​മും ഒ​രു​മി​ച്ചാ​ല​പി​ച്ച് റി​യാ​ദി​​​ന്റെ ഞ​ര​മ്പു​ക​ളെ ത്ര​സി​പ്പി​ച്ചു ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യാ​ണ് സം​ഗീ​ത​നി​ശ​ക്ക്​ തി​ര​ശ്ശീ​ല വീ​ഴ്​​ത്തി​യ​ത്.

പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​രും വ​ള​ന്റി​യ​ർ​മാ​രും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamVidhu PrathapAudienceRiyad BestsMind-blowing
News Summary - Jassim and Shikha won the hearts of the audience at Riyadh Beats
Next Story