തൊഴിലും ജീവിതവും സന്തുലിതത്വം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം -ഡോ.ജാസൺ ഫിറ്റ്സിമോൺസ്
text_fieldsജിദ്ദ: തൊഴില്‍ മേഖല തെരഞ്ഞെടുക്കുേമ്പാൾ മുഖ്യമായും പരിഗണിക്കേണ്ടത് തൊഴിലും ജീവിതവും സന്തുലിതത്വം പാലിക്കാന്‍ കഴിയുമോ എന്നതാണെന്ന് പ്രശസ്ത കരിയർഗൈഡൻസ് വിദഗ്ധൻ ഡോ.ജാസൺ ഫിറ്റ്സിമോൻസ് പറഞ്ഞു. എഡ്യകഫെയിൽ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വര്‍ഷം മുമ്പുണ്ടായിരുന്ന പല തൊഴിലുകളും ഇല്ലാതായി. പുതിയത് പലതുമുണ്ടായി. ഭാവിയില്‍ നിരവധി പുതിയ തൊഴിലുകള്‍ ഉണ്ടാകും. നിങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന തൊഴില്‍ ഏതാണോ അത് തെരഞ്ഞെടുക്കണം. ഏതു കാര്യത്തിലായായാലും ഉത്തമമായത് ചെയ്യുക. അതിനു മറ്റൊരാള്‍ വേതനം നല്‍കാന്‍ തയാറാണോ എന്ന് പരിശോധിക്കുക. എങ്കില്‍ അതാണ് നിങ്ങളുടെ സ്വപ്ന ജോലി. തൊഴില്‍ തെരഞ്ഞെടുപ്പിന് പല ഘടകങ്ങളുണ്ട്. ജോലി, സ്ഥലം, നൈപുണ്യം, താല്‍പര്യം, യോഗ്യത എന്നിവ.
ഈ ലോകത്ത് എന്തു കാര്യം ചെയ്താലാണോ സന്തോഷിക്കുന്നത്. അതാണ് നിങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. രക്ഷിതാക്കളെ സന്തോഷിപ്പിക്കാനോ, സുഹൃത്തുക്കളെ പോലെയാവാനോ തൊഴില്‍ തെരഞ്ഞെടുത്താല്‍ പരാജയത്തിനു കാരണമാകുമെന്നും ജാസന്‍ പറഞ്ഞു. ജീവിതാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനു തൊഴില്‍ തെരഞ്ഞെടുക്കേണ്ടത് അവനവൻ തന്നെയാണ്. അതിനു കാര്യക്ഷമമായ ചിന്തയും ആലോചനയും അനിവാര്യമാണ്.
തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുമ്പോള്‍ പുതുതലമുറ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം നൈസര്‍ഗികമായ വാസനകളും ജീവിതവുമായി അത് എത്രമാത്രം സന്തുലിത്വം പാലിക്കും എന്നതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
