ആവശ്യക്കാരേറെ; ‘ജെറാദുകൾ’ ദമ്മാം മാർക്കറ്റിലും
text_fieldsദമ്മാം: തണുപ്പുകാലങ്ങളിൽ സൗദിയുടെ തോട്ടം മേഖലകളിലേക്ക് സംഘമായെത്തുന്ന ജറാദ് എന്ന വെട്ടുകിളികൾ വിൽപനക്ക ായി ദമ്മാമിലെ മാർക്കറ്റിലും. നിരവധി സ്വദേശികളാണ് ഇവ വാങ്ങാൻ എത്തുന്നത്. ഒരു കിറ്റിന് 60 റിയാലണ് വില. ഹഫറൽ ബ ാത്വിൻ, ഖഫ്ജി, ബുറൈദ തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് ഇത് എത്തുന്നത്. തണുപ്പു കാലങ്ങളിൽ മരുഭൂയാത്രകൾ നടത്തുന്ന സ്വദേശി സംഘങ്ങൾക്ക് പ്രിയപ്പെട്ട വിഭവമാണ് ജറാദുകൾ. പച്ചക്കും, കനലിൽ ചുെട്ടടുത്തും ഇതിനെ കഴിക്കാറുണ്ട്്. തല ഒഴിവാക്കി, ഉടലിൽ അമർത്തുേമ്പാൾ പുറത്തുവരുന്ന പ്രത്യേക മാംസമാണ് ഇതിെൻറ പ്രത്യേകത. അതീവ രുചികരം എന്നതിനപ്പുറം നിരവധി രോഗങ്ങൾക്കുള്ള ഒൗഷധമായും അറബികൾ ഇത് ഭക്ഷിക്കുന്നു.
സൗദിയുടെ പഴയകാല ജീവിതത്തിൽ കാലവസ്ഥാപ്രവചനം സൂചിപ്പിച്ചിരുന്നത് ഇൗ കിളികളുടെ വരവാണത്രെ. ഇന്നും പ്രദേശങ്ങളിൽ ജറാദുകളെ കണ്ടു തുടങ്ങുേമ്പാഴേക്കും തണുപ്പെത്താറായി എന്ന് പഴമക്കാർ പ്രവചിക്കാറുണ്ട്. വലിയ സംഘമായാണ് ജറാദുകൾ എത്തുന്നത്. ഒറ്റയടിക്ക് ഒരു തോട്ടമൊക്കെ നശിപ്പിക്കാൻ ഇൗ സംഘത്തിനാകുമെങ്കിലും ഇതിനെ ഫലപ്രദമായി തടയാനുള്ള മാർഗങ്ങൾ കർഷകർ അവലംബിക്കാറുണ്ട്. ഫലങ്ങളുടെ പരാഗണ സഹായിയായും ഇൗ കിളികൾ ഉപകാരപ്പെടാറുണ്ട്. രാത്രിയാകുന്നതോടെ കൂട്ടമായി ഭൂമിയിൽ പതുങ്ങിയിരിക്കുന്ന ഇവകളെ തൂത്തുവാരി ചെറിയ നെറ്റ് സഞ്ചികളിലാക്കിയാണ് വിൽപന. സീസണുകളിൽ ഇതിെൻറ വിൽപന നടത്തുന്ന പ്രത്യേക കച്ചവടക്കാർ തന്നെയുണ്ട്. ചെറിയ കമ്പികളിൽ കൊരുത്ത് കനലിൽ ചുെട്ടടുത്ത് കഴിക്കുകയാണ് രീതി.
തണുപ്പു കാലങ്ങളിലെ അവധി ദിവസങ്ങളിൽ സ്വദേശികൾ മരുഭൂമിയിൽ ഒരുക്കുന്ന ടെൻറുകളിൽ ഒത്തു കൂടാറുണ്ട്. സൗദിയുടെ പ്രാചീന ജീവിത രീതികളിലേക്കുള്ള മടങ്ങിപ്പോക്കും, ഒാർത്തെടുക്കലും കൂടിയാണിത്. അവിടെ വെച്ചാണ് െജറാദുകളെ പാകം ചെയ്ത് കഴിക്കുന്നത്. ഹഫറിൽ നിന്നും, ഖഫ്ജിയിൽ നിന്നുമൊക്കെ 500 ലധികം കിലോമീറ്ററുകൾ താണ്ടിയാണ് കച്ചവടക്കാർ ദമ്മാം മാർക്കറ്റിൽ എത്തുന്നത്. 20 വർഷത്തിലേറെയായി ഇൗ സീസണിൽ ജെറാദുകളുമായി ദമ്മാം മാർക്കറ്റിൽ എത്താറുണ്ടെന്ന് ഹഫറിൽ നിന്ന് വന്ന അയ്മൻ അൽ ഖതാനി പറഞ്ഞു. മിക്കവാറും ഒറ്റ ദിവസം കൊണ്ടുതന്നെ 200 ലധികം കീസുകൾ വിറ്റുപോകുമെന്നും അദ്ദേഹം പറഞ്ഞു. പഴയ തലമുറയിലുള്ളവർ ഇതിനെ കഴിക്കാൻ പുതിയ തലമുറയിലുള്ളവരെ നിർബന്ധിക്കാറുണ്ടെന്നും അവർ ഇതിെൻറ ഗുണം മനസ്സിലാക്കിയതു കാരണമാണ് ഇൗ നിർബന്ധിക്കലെന്നും അദ്ദേഹം പറഞ്ഞു. ജറാദുകളെ കാണാൻ നിരവധി വിദേശികളും മാർക്കറ്റിൽ വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
