Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജാപ്പ ഫെസ്​റ്റ്​...

ജാപ്പ ഫെസ്​റ്റ്​ ആഘോഷിച്ചു

text_fields
bookmark_border

ജിദ്ദ: അമരമ്പലം പഞ്ചയാത്ത് പ്രവാസി കൂട്ടായ്മയുടെ നാലാം വാർഷികം ‘ജാപ്പ ഫെസ്​റ്റ്​ 2017’  ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനം അൽനൂർ ഹോസ്പിറ്റൽ ജനറൽ മാനേജർ  മുഹന്നദ് അൽ രിഫാഇ ഉദ്​ഘാടനം ചെയ്തു.  
സീക്കോ ഹംസയെ ഫാത്തിമ ഗ്രൂപ്പ് എം.ഡി സൈഫുദ്ദീൻ പൊന്നാടയണിയിച്ചു. കംഫർട് ട്രാവൽ എം.ഡി അബ്​ദുറഹ്‌മാൻ കാവുങ്ങൽ ഉപഹാരം നൽകി.  മുഖ്യ രക്ഷാധികാരി ഹുസൈൻ ചുള്ളിയോടിനും, ജലീൽ മാടമ്പ്രക്കും ചടങ്ങിൽ ഉപഹാരം നൽകി. ഹസൈൻ ഇല്ലിക്കൽ ആശംസ  നേർന്നു.

 ഫുട്ബാൾ ടൂർണമ​െൻറിലെ വിജയികളായ ചുള്ളിയോട് ടീമിന്  കെ.വി അബ്​ദുല്ലയും വടംവലി വിജയികളായ പാറക്കപ്പാടം ടീമിന് അബു ചുള്ളിയോടും ട്രോഫികൾ നൽകി. ബെസ്​റ്റ്​ പ്ലെയർ ജിൻഷാദ്  ഇല്ലിക്കൽ , ബെസ്​റ്റ്​ ഗോൾ കീപ്പർ സക്കീർ ഇല്ലിക്കൽ, ടോപ് സ്‌കോറർ നസീബ് എന്നിവർക്ക് ട്രോഫികൾ നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും  പഞ്ചായത്തിലെ യുവ ഗായകർ അവതരിപ്പിച്ച  ഗാനമേളയും അരങ്ങേറി. അഹ്‌ദാബ് സ്‌കൂൾ അധ്യാപകൻ സജീർ ഇല്ലിക്കൽ മത്സരങ്ങൾ നിയന്ത്രിച്ചു. .
ട്രെഷറർ മുസ്തഫ  റിപ്പോർട്ട് അവതരിപ്പിച്ചു, സെക്രട്ടറി  ടി.പി മുനീർ സ്വാഗതവും ടി.പി ജംഷീർ  നന്ദിയും പറഞ്ഞു.  അനീഷ് തട്ടിയെക്കൽ അധ്യക്ഷത വഹിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jappa
News Summary - jappa
Next Story