ഇറാനുമായുള്ള ഏറ്റുമുട്ടൽ സമാധാനത്തെ ബാധിക്കും – ജപ്പാൻ പ്രധാനമന്ത്രി
text_fieldsറിയാദ്: ഇറാനുമായി സൈനിക ഏറ്റുമുട്ടൽ ആഗോള സമാധാനത്തെയും സുസ്ഥിരതയെയും ബാധിക്കു മെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ.
ഇറാനിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്ത ിൽ അഞ്ച് ദിവസത്തെ ഗൾഫ് പര്യടനത്തിെൻറ ഭാഗമായി സൗദി അറേബ്യയിലെത്തിയതാണ് ആബെ. സൗദ ി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ മേഖലയിലെ സംഘർഷങ്ങളെ കുറിച്ച് ചർച്ച ചെയ്തതായി ജാപ്പനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് മസാറ്റോ ഒതാക പറഞ്ഞു.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര ഇടപെടലുകൾ നടത്താൻ ലോകരാജ്യങ്ങൾ മുന്നോട്ടുവരണമെന്നും ഷിൻസോ ആബെ ആവശ്യപ്പെട്ടു. മധ്യപൂർവേഷ്യയിലെ സമുദ്ര സുരക്ഷ മേഖലയിൽ ജപ്പാനും സൗദിയും യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. രഹസ്യാന്വേഷണത്തിനും പട്രോളിങ്ങിനും ജപ്പാെൻറ പ്രത്യേക സംഘം മധ്യപൂർവേഷ്യയിലെത്തും. രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കായി ഒരു ഡിസ്ട്രോയറെ അയക്കാനുള്ള ടോക്യോയുടെ തീരുമാനത്തെ കുറിച്ചും വിദേശകാര്യ വക്താവ് അറിയിച്ചു.
രണ്ട് പി ത്രീ സി പട്രോളിങ് വിമാനങ്ങളെ മധ്യപൂർവേഷ്യയിലേക്ക് അയച്ചതായും വക്താവ് പറഞ്ഞു. മധ്യപൂർവേഷ്യയിലെ അമേരിക്കൻ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിൽ ചേരില്ലെന്ന് ജപ്പാന് നേരത്തേ വ്യക്തമാക്കിയിരുന്നു. അമേരിക്കയുമായുള്ള സഖ്യത്തിനൊപ്പം ഇറാനുമായുള്ള ദീർഘകാല ബന്ധവും നിലനിർത്തുന്നതിനുള്ള ഇടപെടലാണ് ജപ്പാൻ നടത്തുന്നത്. കൂടിക്കാഴ്ചക്കുശേഷം അല്‍ ഉലയിലും മദാഇന്‍ സ്വാലിഹിലും എത്തിയ ജപ്പാന് പ്രധാനമന്ത്രിയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഏറെ നേരം ഇവിടെ ചെലവഴിച്ചാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
