ജനസമക്ഷം കൂട്ടായ്മ 10ാം വാർഷിക സംഗമം
text_fieldsസംഗമത്തിൽ ജമാലുദ്ദീൻ തങ്കയത്തിൽ സംസാരിക്കുന്നു
ജിദ്ദ: ‘ജനസമക്ഷം’ കൂട്ടായ്മയുടെ 10ാം വാർഷിക സംഗമം സംഘടിപ്പിച്ചു. മലപ്പുറം വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിൽ നടന്ന സംഗമത്തിൽ ജനസമക്ഷം വാട്സ്ആപ് കൂട്ടായ്മയിൽ കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള അംഗങ്ങൾ പങ്കെടുത്തു.
സിജി മലപ്പുറം ജില്ല പ്രസിഡൻറ് ജമാലുദ്ദീൻ തങ്കയത്തിൽ (ബന്ധങ്ങൾ ഊഷ്മളമാക്കാം), അധ്യാപകനും ഫാമിലി കൗൺസലറുമായ നൂറുൽ അമീൻ അരീക്കോട് (ലഹരിവ്യാപനം കാരണങ്ങളും പ്രത്യാഘാതങ്ങളും), റാസിഖ് എ. റഹീം (സോഷ്യൽ മീഡിയ കാലത്തെ സൗഹൃദങ്ങൾ), അൻവർ വടക്കാങ്ങര (അടുക്കും ചിട്ടയും) എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. ഹഫീദ് നദ്വി, മൂസക്കുട്ടി വെട്ടിക്കാട്ടിരി (അൽജാമിഅ, ശാന്തപുരം), ഡോ. പി.എം.
ഇസ്ഹാഖ് (വഹ്ദത്തെ ഇസ്ലാമി), ആറ്റക്കോയ തങ്ങള്‍ കൂട്ടായി, അബ്ബാസ് അലി (കോമ്പസ് നെറ്റ് വര്‍ക്), കെ. അനസ് (വടക്കാങ്ങര മഹല്ല് പ്രസി) എന്നിവർ സംസാരിച്ചു. കെ. മുഹമ്മദ് അമീൻ ഖിറാഅത്ത് നിർവഹിച്ചു. ഇബ്രാഹിം പട്ടാക്കൽ നന്ദി പറഞ്ഞു. യാസിർ കരുവാട്ടില്‍, സി.ടി. ഹംസ, കെ. മുഹമ്മദലി, നദീർ, അബ്ദുൽ ഹക്കീം തങ്ങൾ, ടി.ടി. സമദ്, കെ. ദില്ഷാന്, കെ. ബാസില്‍, പി.കെ. സമീർ ബാബു, മുനീർ പാലക്കൽ, പി. കമാൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

