സന്തോഷങ്ങളുടെ സൗദിവർഷം
text_fieldsസന്തോഷങ്ങളുടെ വർഷമായിരുന്നു സൗദി അറേബ്യക്ക് 2018. ഒപ്പം ചരിത്രം രേഖപ്പെടുത്തിയ വൻ മാറ്റങ്ങളുടെയും. ലോകം ശ്രദ്ധിച്ച സഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു രാജ്യം. വനിതകൾ വാഹനമോടിച്ച് റോഡിലിറങ്ങിയതും 35 വർഷത്തെ ഇടവേളക്ക് ശേഷം സിനിമാശാലകൾ തുറന്നതും സാമൂഹിക സാംസ്കാരികമേഖലയെ മാറ്റിമറിച്ചു. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതും നിർണായക ചുവടുവെപ്പുകൾ ആരംഭിച്ചതും ശ്രദ്ധേയമായി. 2018^ൽ സൗദിയിൽ നടന്ന അറബ് ഉച്ചകോടിയുടെ പ്രാഥമിക ചർച്ചകളിൽ പരിസ്ഥിതി വിഷയമായി. ലോകകപ്പ് ഫുട്ബാളിൽ സൗദി അറേബ്യ സാന്നിധ്യമറിയിച്ചത് 2018 െൻറ ഒാർമകളിൽ എന്നുമുണ്ടാവും. ടൂറിസം മേഖലയിലെ സ്വപ്ന പദ്ധതിയായ ക്വിദ്ദിയ്യക്ക് റിയാദിൽ പ്രവൃത്തിയാരംഭിച്ച വർഷമാണിത്. സോളാർ എനർജി പദ്ധതികൾക്ക് തുടക്കമിട്ടത് ഉൗർജമേഖലയിലെ വലിയ മാറ്റം.
റഷ്യയുമായി സഹകരിച്ച് ആണവോർജ പദ്ധതിക്ക് തുടക്കം കുറിച്ച വർഷമായിരുന്നു 2018. ലോകത്തെ ഏറ്റവും വലിയ മനഷ്യ മഹാസംഗമമായ ഹജ്ജ് ഇൗ വർഷവും വൻ വിജയകരമായി പൂർത്തിയായി. ലോകത്തിെൻറ നാനാഭാഗത്ത് നിന്നെത്തിയ 24 ലക്ഷത്തോളം പേർ വലിയ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ ഹജ്ജ് നിർവഹിച്ചു മടങ്ങി.തൊഴിൽ മേഖലയിൽ സ്വദേശിവത്കരണത്തിെൻറയും വനിതാവത്കരണത്തിെൻറയും പരമ്പരകൾക്ക് തുടക്കമായി. വിദേശികൾക്ക് ആധിപത്യമുണ്ടായിരുന്ന 12 ഒാളം വ്യാപാര മേഖലയിൽ സെപ്റ്റംബർ നവംബർ മാസങ്ങളിൽ സമഗ്ര സ്വദേശിവത്കരണ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ലേഡീസ് ഒാൺലി കടകളിൽ ജോലി വനിതകൾക്ക് മാത്രമായിരിക്കണമെന്ന നിയമം കർശനമാക്കി. എണ്ണേതര വരുമാനം ലക്ഷ്യം വെച്ച് രാജ്യത്തിെൻറ മുക്കു മൂലകളില്‍ വരെ വിനോദ പരിപാടികൾ നടന്നു. ഫോർമുല ഇ കാറോട്ടമത്സരവും അന്താരാഷ്ട്ര ഫുട്ബാള്‍ മത്സരങ്ങളും ഇതിെൻറ ഭാഗമായി നടന്നു.
മക്കയെയും മദീനയെയും ബന്ധിപ്പിച്ച് മണിക്കൂറില്‍ 300 കി.മീ വേഗത്തില്‍ ഹറമൈന്‍ ട്രെയിന്‍ പാഞ്ഞു തുടങ്ങിയത് 2018 ഒക്ടോബറിലാണ്. രാജ്യത്തെ റെയിൽവേ വികസനത്തിലെ നാഴികക്കല്ല് എന്നതിനപ്പുറം ലോകത്തെ ഇസ്ലാംമത വിശ്വാസികൾ ശ്രദ്ധിച്ച വാർത്തയായിരുന്നു ഇത്.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്ക് നിരവധി തവണ ഹൂതി മിസൈലാക്രമണം നടന്ന വർഷമാണ് പിന്നിട്ടത്. അവയെല്ലാം സൗദിയുടെ സൈനികസംവിധാനങ്ങൾ തരിപ്പണമാക്കി. മിസൈലിെൻറ അവശിഷ്ടം പതിച്ച് ഒരു വിദേശി റിയാദിൽ മരിച്ചു. അതേസമയം അതിർത്തിദേശങ്ങളായ ജീസാൻ അബഹ, നജ്റാൻ എന്നിവിടങ്ങളിലേക്ക് യമനിൽ നിന്ന് ഹൂതികളുടെ നിരവധി ആക്രമണങ്ങളുണ്ടായിരുന്നു.
വിഷൻ 2030െൻറ ഭാഗമായി രണ്ടാമത് റിയാദ് ആഗോള നിക്ഷേപകസംഗമം നടന്നു. ശതകോടികളുടെവികസന നിക്ഷേപ പദ്ധതികൾക്ക് ധാരണയും കരാറും പിറന്നു.
ഈജിപ്തിെൻറ കൈവശവുമുള്ള തിറാൻ, സനാഫിർ ദ്വീപുകള്‍ സൗദിക്ക് നല്‍കാന്‍ ഈജിപ്ത് സുപ്രീംകോടതി ഉത്തരവിട്ടു. സൗദിക്ക് ദ്വീപ് നല്‍കാനുള്ള നീക്കം തടഞ്ഞ എല്ലാ കോടതി ഉത്തരവുകളും ഈജിപ്ത് സുപ്രീം കോടതി റദ്ദ് ചെയ്യുകയായിരുന്നു. ചെങ്കടലില്‍ ഈജിപ്തിെൻറ അധീനതയിലുള്ള രണ്ട് ദ്വീപുകളാണ് തിറാനും സനാഫിറും. സൗദി കിരീടാവകാശിയുടെ മാർച്ച് മാസത്തെ യൂറോപ്പ് സന്ദർശനം വാർത്തകളിലിടം നേടി. ബ്രിട്ടൻ സന്ദർശനത്തിെൻറ ഭാഗമായി സൗദി^ബ്രിട്ടീഷ് സ്ഥാപനങ്ങൾ ഒപ്പിട്ടത് 18 കരാറുകളിലായിരുന്നു. ആരോഗ്യം, നിക്ഷേപം, ഉൗർജം, നവീന സാേങ്കതിക വിദ്യ എന്നീ രംഗങ്ങളിലാണ് കരാറുകൾ പിറന്നത്.
ബ്രിട്ടനിൽ സന്ദർശനം നടത്തിയ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആംഗ്ലിക്കൻ സഭ ആസ്ഥാനത്തെത്തി. ലണ്ടനിലെ സഭ ആസ്ഥാനമായ ലാംബിത് പാലസിൽ കാൻറർബെറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വിൽബിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇതെല്ലാം ചരിത്രപ്രധാനമായി.
കൈറോ സന്ദർശിച്ച കിരീടാവകാശി കോപ്റ്റിക് പോപ് തവദ്രൂസ് രണ്ടാമനെയും സന്ദർശിച്ചിരുന്നു. മാർച്ച് 20നായിരുന്നു കിരീടാവകാശിയുടെ ശ്രദ്ധേയമായ അമേരിക്കൻ സന്ദർശനം.
നിരവധികരാറുകൾ അമേരിക്കയും സൗദിയുമായി ഒപ്പിട്ടു. സൗദി മാധ്യമപ്രവർത്തകൻ ഖശോഖി തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട സംഭവം സൗദിയെ വിവാദത്തിൽ അകപ്പെടുത്തിയെങ്കിലും അതിനെ ശക്തമായ നിലപാടുകളിലൂടെ സൗദി അതിജയിച്ചു.
കിരീടാവകാശിയുടെ അറബ് രാഷ്ട്ര പര്യടനവും ജി.സി.സി ഉച്ചകോടിക്ക് റിയാദ് സാക്ഷ്യം വഹിച്ചതും സൗദിയുടെ അയൽരാഷ്ട്ര ബന്ധങ്ങൾക്ക് തിളക്കം പകർന്നു. രാജാവിെൻറയും കിരീടാവകാശിയുടെയും ആഭ്യന്തര പര്യടനങ്ങളും ജനകീയവികസനപദ്ധതികളുടെ പ്രഖ്യാപനങ്ങളും ശ്രദ്ധിക്കപ്പെട്ടു.
വലിയ കാലാവസ്ഥ വ്യതിയാനത്തിെൻറ വർഷമായിരുന്നു സൗദിക്കിത്. അസാധാരണമായ മഴക്കാലം മരുഭൂമിയെ കുളിരണിയിച്ചു. അതേ സമയം വെള്ളപ്പൊക്കക്കെടുതികളും മരണങ്ങളും ദുഃഖമുളവാക്കി.
രാജ്യത്തിെൻറ ഏറ്റവുംവലിയ പൈതൃകോൽസവത്തിന് 2018ൽ രണ്ട് തവണ കൊടിയുയർന്നു. ഫെബ്രുവരിയിലാണ് ആദ്യമേള അരങ്ങേറിയത്. ഇന്ത്യയായിരുന്നു അതിഥി രാജ്യം. ഇന്ത്യൻ പ്രവാസികളടക്കം ലക്ഷക്കണക്കിനാളുകൾ മേളയിലേക്കൊഴുകി. ജനാദിരിയ ഫെസ്റ്റിവൽ ഡിസംബറിൽ തന്നെ ആരംഭിക്കാൻ തീരുമാനിച്ചതിനാൽ 2018 ^ൽ വീണ്ടും ഉൽസവത്തിന് കൊടിയേറി. 2018ലെ സൗദി ദേശീയദിനാഘോഷവും ചരിത്രം രചിച്ചിരുന്നു. ജനങ്ങൾ ഇത്രമാത്രം ആഘോഷവുമായി തെരുവിലിറങ്ങിയ അനുഭവം മുമ്പുണ്ടായിരുന്നില്ല.സാമ്പത്തിക മേഖലയിൽ വൻമാറ്റങ്ങൾ ദൃശ്യമായി. എണ്ണയിതരവരുമാനം കുത്തനെ കൂടി. കമ്മി കുറഞ്ഞ ബജറ്റ് ചരിത്രമായി. വൻകിട ധനകാര്യ സ്ഥാപനങ്ങൾ ലയിച്ച് ശക്തരായി. ജി.സി.സി രാജ്യങ്ങളിൽ ആദ്യം മൂല്യവർധിതനികുതി വിജയകരമായി നടപ്പാക്കി.2015 മുതൽ ആരംഭിച്ച യമൻ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനചർച്ചക്ക് സൗദി നേതൃത്വം നൽകുന്ന അറബ് സഖ്യസേന എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. റിയാദിൽ വെടിനിർത്തൽ പ്രഖ്യാപനം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
