ഇന്തോനേഷ്യ അതിഥി രാജ്യം ജനാദിരിയ പൈതൃകോത്സവം 20ന് തുടങ്ങും
text_fieldsറിയാദ്: ലോകത്തെ ഏറ്റവും വലിയ പൈതൃക സാംസ്കാരികോത്സവമായ സൗദി അറേബ്യയിലെ ‘ജനാദിരിയ’യുടെ 33ാം പതിപ്പിന് ഇൗ മാസം 20ന് തുടക്കമാകും. ‘വഫാഹ് വ വലാഹ്’ (ദൃഢവിശ്വാസവും ഭക്തിയും) എന്ന മുദ്രാവാക്യത്തോടെയാണ് 21 ദിവസം നീളുന്ന സൗദിയുടെ സ്വന്തം പൈതൃകോത്സവം തലസ്ഥാന നഗരത്തിലെ ജനാദിരിയ ഗ്രാമത്തിൽ അരങ്ങേറുന്നത്. ജനുവരി ഒമ്പതിന് അവസാനിക്കും. നാഷനൽ ഗാർഡ് മന്ത്രാലയമാണ് സംഘാടകർ. ഒാരോവർഷവും ഒരു വിദേശരാജ്യത്തെ അഥിതി രാജ്യമാക്കി ആദരിക്കും. അതിഥി രാജ്യത്തിെൻറയും ആതിഥ്യമരുളുന്ന രാജ്യത്തിെൻറയും സാംസ്കാരിക ആഘോഷങ്ങളുടെ വിനിമയം കൂടിയാണ് ഇൗ പൈതൃകമേള. കഴിഞ്ഞ വർഷം ഇന്ത്യയായിരുന്നു. ഇത്തവണ ഇന്തോനേഷ്യയാണ്. അതിഥി രാജ്യത്തിന് ഉത്സവ നഗരിയിൽ അവരുടെ ചരിത്ര, പാരമ്പര്യ സാംസ്കാരിക സവിശേഷതകൾ വിളിച്ചോതുന്ന സ്വന്തം പവിലിയനൊരുക്കാനും തനത് കലാസാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാൻ വേദിയും അനുവദിക്കും.
ഉദ്ഘാടനം ഉൾപ്പെടെ ചടങ്ങുകളിലെല്ലാം അതിഥി രാജ്യത്തിന് തുല്യ പ്രാധാന്യം നൽകും. കഴിഞ്ഞ വർഷം ഉദ്ഘാടനത്തിന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഇന്ത്യൻ ഒരുക്കങ്ങളുടെ മേൽനോട്ടത്തിന് സഹമന്ത്രി വി.കെ സിങ്ങും എത്തിയിരുന്നു. ഇത്തവണ ഇന്തോനേഷ്യന്‍ ഭരണ തലത്തിലുള്ളവര്‍ ആഘോഷം നേരിട്ട് വീക്ഷിക്കാനെത്തും. സൗദിയിലെ 13 പ്രവിശ്യകളുടേയും തനത് കലാരൂപങ്ങള്‍ പൈതൃകോത്സവത്തില്‍ അരങ്ങേറും. അതിഥി രാജ്യത്തിന് പുറമെ എല്ലാവർഷവും ജി.സി.സി രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാവാറുണ്ട്. ഇൗ വർഷം പ്രദർശന സ്റ്റാളുകളും കലാപരിപാടികളുമായി വമ്പിച്ച പ്രാതിനിധ്യവുമായി യു.എ.ഇയും ഒമാനും ബഹ്റൈനുമുണ്ടാവും. ജി.സി.സി, അറബ് രാജ്യങ്ങളിൽ നിന്നും ഉന്നതതല ഒൗദ്യോഗിക സംഘങ്ങളുമെത്തും. പ്രശസ്ത അറബ് ഗായകരായ മുഹമ്മദ് അബ്ദുവിെൻറയും റാഷിദ് അൽമാജിദിെൻറയും ‘തിലാൽ യാ യാത്’ എന്ന സംഗീത പരിപാടിയാണ് ഇത്തവണത്തെ പ്രധാന ആകർഷകങ്ങളിലൊന്ന്.
അറബ് പോപ്പ് ഗായകൻ മസാൽ ഫർഹാനും ഇതാദ്യമായി ജനാദിരിയ അരങ്ങിലെത്തും. ഒട്ടക ഒാട്ടമത്സരത്തിെൻറ പൊടിപാറലോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. 50ലേറെ സൗദി ഗവൺമെൻറ് സ്ഥാപനങ്ങളും ഇതര ഏജൻസികളും സ്വന്തം പ്രദർശന നഗരികളുമായി ഉത്സവത്തിന് പൊലിമയേറ്റാൻ പങ്കാളികളാവും. രാജ്യത്തിെൻറ തനത് പാരമ്പര്യ കലാരൂപങ്ങൾ എല്ലാം അരങ്ങേറും. പ്രശസ്തരായ സൗദി, യു.എ.ഇ, കുവൈത്തി കവികൾ പെങ്കടുക്കുന്ന കവിയരങ്ങുകളും പ്രധാന പരിപാടിയാണ്. ലക്ഷക്കണക്കിന് ആളുകളാണ് എല്ലാവർഷവും ഉത്സവം കാണാനെത്തുക. ഇത്തവണ ജനപങ്കാളിത്തത്തിൽ പുതിയ ചരിത്രം സൃഷ്ടിക്കും എന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
