ജനാദിരിയ ഫെസ്റ്റ്: വി.കെ സിങിെൻറ നേതൃത്വത്തിൽ ഇന്ത്യൻ സംഘം റിയാദിൽ ; സുഷമ സ്വരാജ് ചൊവ്വാഴ്ച എത്തും
text_fieldsറിയാദ്: ജനാദിരിയ ഫെസ്റ്റിവലിൽ അതിഥിരാജ്യമായ ഇന്ത്യയുടെ ആദ്യപ്രതിനിധി സംഘം വിദേശകാര്യ സഹമന്ത്രി വി.കെ സിങിെൻറ നേതൃത്വത്തിൽ റിയാദിലെത്തി. ശനിയാഴ്ച ഉച്ചയോടെയാണ് സംഘമെത്തിയത്. സൗദി പ്രോേട്ടാകാൾ ഉദ്യോഗസ്ഥരും അംബാസഡറുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ എംബസി വൃത്തങ്ങളും സംഘത്തെ സ്വീകരിച്ചു. ജനാദിരിയയിലെ ഇന്ത്യൻ പവലിയൻ വി.കെ സിങ് സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ഞായറാഴ്ച രാവിലെ നാഷനൽ ഗാർഡ് മന്ത്രി അമീർ ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ അയ്യാഫുമായി വി.കെ.സിങ് കൂടിക്കാഴ്ച നടത്തും.
അതിനിടെ നാഷനൽ ഗാർഡ് മന്ത്രി ശനിയാഴ്ച ഇന്ത്യൻ പവലിയൻ സന്ദർശിച്ചു. ഇന്ത്യൻ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് മേളയിൽ പെങ്കടുക്കുന്നതിന് ചൊവ്വാഴ്ച റിയാദിലെത്തും. അതിന് മുന്നോടിയായാണ് വി.കെ സിങിെൻറ സന്ദർശനം. ഫെബ്രുവരി ഏഴിന് തുടങ്ങുന്ന അറേബ്യൻ പൈതൃകോൽസവത്തിൽ ഇന്ത്യ അതിഥിരാജ്യമാവുന്നത് ഇന്ത്യ-സൗദി സൗഹൃദത്തിെൻറ ചരിത്രത്തിൽ തിളങ്ങുന അധ്യായമാവും. എല്ലാവിധ പ്രൗഢിയോടെയും ഇന്ത്യയെ ജനാദിരിയയിൽ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളാണ് പൂർത്തിയായത്.
2000 ചതുരശ്ര അടിയിൽ മനോഹരമായാണ് പവലിയൻ രൂപകൽപന ചെയ്തത്. ദമ്മാം കേന്ദ്രമായി പ്രവർത്തിക്കുന്ന ‘നക്സ്പോൺ എക്സിബിഷൻ എൽ.എൽ.സി’ എന്ന സ്ഥാപനമാണ് പവലിയൻ അണിയിച്ചൊരുക്കിയത്. ജനാദിരിയ ഫെസ്റ്റിവലിൽ ഇത്തവണ സന്ദർശകരുടെ പ്രവേശന സമയത്തിൽ മാറ്റമുണ്ട്. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് സന്ദർശകർക്ക് മേളയിൽ പ്രവേശനം നൽകുക എന്നറിയിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ വൈകുന്നേരം നാല് മുതലായിരുന്നു പ്രവേശനം. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി 12 മണി വരെയാവും സന്ദർശക സമയം.
എട്ടാം തിയതി മുതൽ 11 വരെ പുരുഷൻമാർക്കും 12 മുതൽ 23ാം തിയതി വരെ സ്ത്രീകളുൾപെടെ കുടുംബങ്ങൾക്കുമാവും പ്രവേശനം. മേളയുടെ ആദ്യ മൂന്ന് ദിനങ്ങളിൽ ഇന്ത്യൻ പവലിയനിൽ േകരളത്തിെൻറ പരിപാടികളാണ് നടക്കുക. സ്റ്റേജ്ഷോകളുമുണ്ടാവും. കേരളത്തിൽ നിന്നുള്ള പ്രമുഖ കലാകാരൻമാരുടെ സംഘം മേളക്കെത്തുന്നുണ്ട്. ഇന്ത്യൻ പവലിയനോട് ചേർന്ന് കലാപരിപാടികൾക്കായി ഡിജിറ്റൽ സംവിധാനങ്ങളോടു കൂടിയ സ്റ്റേജ് ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
