ജനാദിരിയയിൽ തിളങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു
text_fieldsജനാദിരിയ: സൗദി ദേശീയ പൈതൃകോൽസവത്തിൽ അതിഥി രാജ്യമായെത്തുന്ന ഇന്ത്യയുടെ പ്രൗഢമായ പവലിയൻ ജനാദിരിയ നഗരിയിൽ ഒരുങ്ങുന്നു. ഫെബ്രുവരി ഏഴിന് തുടങ്ങുന്ന മേളയിൽ ഇന്ത്യയുടെ പാരമ്പര്യവും വളർച്ചയും വിളംബരം ചെയ്യുന്ന സ്റ്റാളുകളാണ് സജ്ജമാക്കുന്നത്. 50 ഒാളം വിദഗ്ധ തൊഴിലാളികൾ രാപകൽ ഒരുേപാലെ ജോലി ചെയ്താണ് പവലിയൻ ഒരുക്കുന്നത്. ഇന്ത്യ^സൗദി ദേശീയ പതാകകളുടെ വർണത്തിൽ ഒരുക്കുന്ന കമാനം പൈതൃക നഗരിയിലെ വർണാഭമായ കാഴ്ചയാവും. മേളക്കെത്തുന്നവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിലാണ് എല്ലാ ഒരുക്കങ്ങളും. കലാപരിപാടികൾക്കായി അത്യാധുനിക വേദി സജ്ജമാവുന്നുണ്ട്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉൾപെടെ പ്രമുഖരുടെ നിരയാണ് മേളയിൽ പെങ്കടുക്കാൻ സൗദിയിലേക്ക് വരുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാർ വ്യത്യസ്ത പരിപാടികൾ അവതരിപ്പിക്കും. ആദ്യ മൂന്ന് ദിനങ്ങളിൽ കേരളത്തിെൻറ പരിപാടികൾ മേളയിൽ അരങ്ങേറും. ജാനാദിരിയ പൈതൃകോത്സവത്തിൽ ഇത്തവണ അതിഥി രാജ്യമാകാൻ ഇന്ത്യക്ക് ക്ഷണം ലഭിച്ചത് വൈവിധ്യങ്ങളേറെയുള്ള ഇരുരാജ്യങ്ങളുടെയും സാംസ്കാരിക വിനിമയ വഴിയിലെ നാഴികക്കല്ലാവുമെന്നാണ് ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് വിലയിരുത്തിയത്. ഇൗ ആതിഥേയത്വം വലിയ ആദരവായാണ് ഇന്ത്യ കാണുന്നത്. എല്ലാ അർഥത്തിലും ഇത് വിജയിപ്പിക്കാനും അവിസ്മരണീയമാക്കാനുമാണ് ഇന്ത്യൻ എംബസി ശ്രമിക്കുന്നത്.
റിയാദ്: ജനാദിരിയ പൈതൃകോത്സവ ഉദ്ഘാടന ചടങ്ങിൽ പെങ്കടുക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എത്തിയേക്കും. ഇന്ത്യ ഇത്തവണ അതിഥി രാജ്യമായത് കൊണ്ട് വലിയ പ്രാധാന്യമാണ് ഇന്ത്യ കൽപിക്കുന്നത്. ഉന്നതതല ഇന്ത്യൻ മന്ത്രിതല സംഘം തന്നെ എത്തുമെന്ന് അംബാസഡർ അഹമ്മദ് ജാവേദ് നേരത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഉത്സവ നഗരിയിലെ ഇന്ത്യൻ പവലിയനിൽ പെങ്കടുക്കാൻ ആവശ്യപ്പെട്ട് വിവിധ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലും സുഷമ സ്വരാജ് എത്തുമെന്ന കാര്യം അംബാസഡർ വ്യക്തമാക്കിയിട്ടുണ്ട്. സംഘത്തിൽ വിനോദ സഞ്ചാര മന്ത്രി അൽഫോൺസ് കണ്ണന്താനവും ഉൾപ്പെേട്ടക്കും.
ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപതി, ടൂറിസം, ഷിപ്പിങ്, ടെക്സ്റ്റൈൽ, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മന്ത്രാലയങ്ങളുടെയും ലുലു ഹൈപ്പർമാർക്കറ്റ്, എൽ.ആൻറ് ടി, ടാറ്റ മോേട്ടാഴ്സ്, െഎ.ടി.എൽ, അേപ്പാളോ മെഡിക്കൽ ഗ്രൂപ്പ്, ആസ്റ്റർ മെഡിക്കൽ ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സ്റ്റാളുകളും ഇന്ത്യൻ പവലിയനെ സമ്പന്നമാക്കും. യോഗ പരിചയപ്പെടുത്താൻ വലിയ സംവിധാനങ്ങളാണ് പവലിയനിലുള്ളത്. 18 ദിവസം നീളുന്ന മേള വൻ വിജയമാക്കാൻ സൗദിയിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടകനായെത്തുന്ന പൈതൃകോൽസവത്തിന് രാജ്യം വലിയ പ്രാധാന്യമാണ് കൽപിക്കുന്നത്. വലിയ സുരക്ഷാക്രമീകരണങ്ങളും ഉണ്ടാവും.
റിയാദ് നഗരത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ജനാദിരിയ നഗരിയിലേക്കുള്ള പാതകൾ മോഡി കുട്ടുന്ന തിരക്കിലാണ് അധികൃതർ. വിശാലമായ ഉൽസവ നഗരിയിൽ സൗദി അറേബ്യയുടെ വിവിധ സംസ്കൃതികൾ പരിചയപ്പെടുത്തുന്ന കെട്ടിടങ്ങൾ നിറഞ്ഞു നിൽക്കുകയാണ്.
രാജ്യത്തിെൻറ 13 പ്രവിശ്യകളുടെയും സാംസ്കാരിക വൈവിധ്യവും പരമ്പരാഗത കലകളും വിഭവങ്ങളുമൊക്കെ കൂടിച്ചേരുന്ന അപൂർവ സംഗമ വേദിയായി ജനാദിരിയ ഉൽസവം മാറും. സൈനിക വിഭാഗമായ ‘നാഷണൽ ഗാർഡ്’ ഒരുക്കുന്ന മേളയിൽ മഹത്തായ പൈതൃക സമ്പത്തുള്ള രാജ്യത്തിെൻറ സുന്ദര കാഴ്ചകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ഒാരോ വർഷം പിന്നിടുേമ്പാഴും മേളക്ക് വർണപ്പകിേട്ടറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
