ജനാദിരിയയിലെ കൗതുകങ്ങളിൽ പാരമ്പര്യ എണ്ണ ചക്കും
text_fieldsറിയാദ്: ഭക്ഷ്യഎണ്ണ ഉണ്ടാക്കുന്നതിന് വിവിധതരം സാേങ്കതിക സംവിധാനങ്ങളുള്ള ഇക്കാലത്ത് ജനാദിരിയിലൊരുക്കിയ പരമ്പരാഗതവും പുരാതനവുമായ എണ്ണ ചക്ക് കാണാൻ നിരവധി സന്ദർശകരാണെത്തുന്നത്. ജനാദിരിയയിലെ ഖർയത് ജീസാനിലാണ് ഒട്ടകം വലിക്കുന്ന പുരാതന എള്ളെണ്ണ ചക്ക് ഒരുക്കിയിരിക്കുന്നത്. എള്ളെണ്ണ ആട്ടിയെടുക്കുന്നതിനുള്ള പാരമ്പര്യ രീതികൾ സന്ദർശകർക്ക് പരിചയപ്പെടുത്തുകയാണ് ഉദ്ദേശമെന്ന് സംഘാടകനായ ഇൗസ റാജിഇ പറഞ്ഞു. ജീസാൻ, അസീർ മേഖലയിൽ ഇപ്പോഴും ഇതുപോലുള്ള ചക്കുകളുണ്ട്. അറേബ്യയിൽ പണ്ടുകാലം മുതലേ ജനങ്ങൾ ഉപയോഗിക്കുന്ന ഒന്നാണ് എള്ളെണ്ണ. ഒരുചക്ക് ദിവസം മുഴുവൻ ആട്ടിയാൽ 20 ലിറ്ററാണ് കിട്ടുക. എള്ളിെൻറ ഗുണമേന്മക്ക് അനുസരിച്ചാണ് വില. ലിറ്ററിന് 50 റിയാൽ മുതൽ 200 വരെയുണ്ട്. ജീസാനിൽ ധാരാളം സ്ഥലങ്ങളിൽ എള്ള് കൃഷി ചെയ്യുന്നു. 10 മുതൽ 15 റിയാൽ വരെയാണ് കിലോക്ക് വിലയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
