Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജനാദിരിയയിൽ ഇന്ത്യൻ...

ജനാദിരിയയിൽ ഇന്ത്യൻ സുഗന്ധ ദ്രവ്യങ്ങൾക്ക്​ പ്രിയം: ഇൗ വർഷം ഇന്ത്യയിൽ നിന്ന്​ സൗദിയിലെത്തിയത്​  275 കോടി രൂപയുടെ ഏലക്കായ

text_fields
bookmark_border
ജനാദിരിയയിൽ ഇന്ത്യൻ സുഗന്ധ ദ്രവ്യങ്ങൾക്ക്​ പ്രിയം: ഇൗ വർഷം ഇന്ത്യയിൽ നിന്ന്​ സൗദിയിലെത്തിയത്​  275 കോടി രൂപയുടെ ഏലക്കായ
cancel

റിയാദ്​: ജനാദിരിയ ഫെസ്​റ്റിവലിലെ ഇന്ത്യൻ പവലിയനിൽ സ്​പൈസസ്​ ബോർഡ്​ ഒരുക്കിയ സ്​റ്റാളിൽ സുഗന്ധദ്രവ്യങ്ങളുടെ പ്രദർശനത്തിനും വിൽപനക്കും മികച്ച പ്രതികരണം. ഇന്ത്യൻ ഏലക്കായുടെ വിവിധ വകഭേദങ്ങളാണ്​ അറബ്​ സന്ദർശകരെ ആകർഷിക്കുന്നതെന്ന്​ സ്​റ്റാളിന്​ നേതൃത്വം നൽകുന്ന സ്​പൈസസ്​ ബോർഡ്​  പബ്ലിക്കേഷൻ എഡിറ്റർ ഡോ.വി ശ്രീകുമാർ ഗൾഫ്​ മാധ്യമത്തോട്​ പറഞ്ഞു. ശുദ്ധവും തത്തപ്പച്ച നിറവുമുള്ള ഇന്ത്യൻ ഏലക്കായക്കാണ്​ സൗദി അറേബ്യയിൽ പ്രിയം. 

അറബികളുടെ ‘വി.​െഎ.പി’ പാനീയമായ കഹ്​വയിലെ ​പ്രധാനചേരുവയാണ്​ ഇന്ത്യൻ ഏലക്കായ. 2018^ൽ 275 കോടിയോളം രൂപയുടെ ഏലക്കായ ഇന്ത്യയിൽ നിന്ന്​ സൗദി അറേബ്യയിലേക്ക്​ കയറ്റി അയച്ചതായി അദ്ദേഹം പറഞ്ഞു. 2500 മെട്രിക്​ ടൺ ഏലക്കായാണ്​ ഇൗ വർഷം കയറ്റിയയച്ചത്​.    കയറ്റുമതി ഇൗ വർഷം   4000 ​െമട്രിക്​ ടൺ  കവിയുമെന്നാണ്​ പ്രതീക്ഷ. 2015^16 ൽ 3897.59 മെട്രിക്​ ടൺ  ടൺ ഏലക്കായ സൗദിയിലേക്ക്​ കയറ്റിയയച്ചു എന്നാണ്​ കണക്ക്​. സൗദികൾക്ക്​ പ്രിയപ്പെട്ട മറ്റൊരു സുഗന്ധദ്രവ്യം മഞ്ഞളാണ്​. ഇൗ വർഷം 5257.16 മെട്രിക്​ ടൺ ഇന്ത്യൻ മഞ്ഞളാണ്​ കടൽ കടന്ന്​ സൗദി അറേബ്യയിലെത്തിയത്​. 

കഴിഞ്ഞ വർഷമിത്​ 4105 മെട്രിക്​ ടൺ ആയിരുന്നു. ഇന്ത്യൻ ജീരകത്തിനും കറിപ്പൊടികൾക്കും സൗദി പ്രധാനമാർക്കറ്റാണ്​ എന്ന്​ ഡോ. സുനിൽ കുമാർ പറഞ്ഞു. 
ഡോ. ജയതിലക്​ സ്​പൈസസ്​ ബോർഡ്​ ചെയർമാനായ ശേഷം ഗ്വാട്ടി മലയിൽ നിന്ന്​ ഇന്ത്യയിലേക്കുള്ള ഏലം കള്ളക്കടത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ കഴിഞ്ഞതായും ഇന്ത്യയുടെ തനത്​ ഉൽപന്നം വിപണിയിൽ വിശ്വാസ്യതയോടെ എത്തിക്കാനും സാധിച്ചു എന്ന്​ ഡോ. ശ്രീകുമാർ പറഞ്ഞു. 
സ്​പൈസസ്​ ബോർഡ്​ സീനിയർ ഫീൽഡ്​ ഒാഫിസർ മുഹമ്മദ്​ ഷമീർ ​ചെറിയത്തും ജനാദിരിയ ഫെസ്​റ്റിവലിൽ പ​െങ്കടുക്കാനെത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsjanadariya
News Summary - janadariya-saudi-gulf news
Next Story