Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജനാദിരിയയിൽ...

ജനാദിരിയയിൽ വികലാംഗരുടെ ചക്രക്കസേരകൾ നന്നാക്കാൻ സംവിധാനം

text_fields
bookmark_border
ജനാദിരിയയിൽ വികലാംഗരുടെ ചക്രക്കസേരകൾ നന്നാക്കാൻ സംവിധാനം
cancel

റിയാദ്​: ജനാദിരിയയിലെത്തുന്ന വികലാംഗർക്ക്​ അവരുടെ വീൽചെയറുകളു​െട അറ്റകുറ്റപ്പണി  ചെയ്യിക്കാൻ പ്രത്യേക സംവിധാനം. വികലാംഗ സൊസൈറ്റിയാണ്​ വീൽചെയറുകൾ നന്നാക്കുന്നതിന്​ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്​. 12 വയസ്സിന്​ മുകളിലുള്ള വികലാംഗർക്ക്​ വേണ്ട സേവനങ്ങൾ നൽകിവരുന്നതായി സൊസൈറ്റി സൂപർവൈസർ മാലിക്​ ബുദയ്​വി പറഞ്ഞു. വീൽചെയറുകൾ നന്നാക്കികൊടുക്കുന്നതിന്​ പ്രത്യേക വാഹനവും ആവശ്യമായ സ്​പെയർ പാർട്​സുകളും ഒരുക്കിയിട്ടുണ്ട്.  മേള ആരംഭിച്ചതിനു ശേഷം 25 ഒാളം വീൽചെയറുകൾ നന്നാക്കി നൽകി​. വികലാംഗർക്ക്​​ യാതൊരു പ്രയാസവും കൂടാതെ മേള കണാൻ അവസരമൊരുക്കുകയാണ്​​​ ലക്ഷ്യം. നിരവധി യുവാക്കൾ ഇത്തരക്കാരുടെ സേവനത്തിനായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsjanadariya
News Summary - janadariya-saudi-gulf news
Next Story