ജനാദിരിയ കുറിച്ചത് ഇന്ത്യ- സൗദി സൗഹൃദത്തിെൻറ നവചരിതം
text_fieldsറിയാദ്: ഇന്ത്യ^സൗദി സൗഹൃദത്തിലെ നവചരിതം കുറിച്ചാണ് സൗദി അറേബ്യയിലെ ദേശീയ പൈതൃകോത്സവത്തിന് കഴിഞ്ഞ ദിവസം തുടക്കമായത്. അതിഥി രാജ്യമായ ഇന്ത്യയുടെ വിദേശകാര്യമന്ത്രി സൂഷമ സ്വരാജായിരുന്നു സൽമാൻ രാജാവ് പെങ്കടുത്ത വേദിയിലെ താരം. പൈതൃേകാത്സവ നഗരിയിലെ ഇന്ത്യൻ പവലിയനിൽ രാജാവ് സന്ദർശിച്ചതും ചരിത്ര സംഭവമായി.
സൗദി വിദേശകാര്യമന്ത്രി ആദിൽ ജുബൈറും സുഷമ സ്വരാജും ഇന്ത്യൻ പവലിയനകത്തിരുന്ന് ഒൗപചാരികതകളില്ലാത്ത സൗഹൃദസംഭാഷണം നടത്തിയത് ഹൃദ്യമായ കാഴ്ചയായിരുന്നു. ഉത്സവത്തിെൻറ മുഖ്യവേദിയിൽ ക്ഷണിക്കപ്പെട്ട സൗദി പൊതുസമൂഹത്തെ അഭിസംബോധന ചെയ്യാനും സുഷമക്ക് അവസരം ലഭിച്ചു. ലോകോത്തര നിലവാരത്തിൽ സജ്ജമാക്കിയ കണ്ണഞ്ചിപ്പിക്കുന്ന വേദിയിൽ സാംസ്കാരിക പരിപാടികൾക്ക് മുന്നോടിയായി ഇന്ത്യൻ വിദേശകാര്യമന്ത്രി സംസാരിച്ചു. പത്ത് മിനിറ്റ് നീണ്ട സംസാരത്തിൽ ഇന്ത്യ^സൗദി സൗഹൃദം കൂടുതൽ തിളക്കമുള്ളതായിരിക്കുന്നു എന്ന് അവർ പ്രഖ്യാപിച്ചു. ഹജ്ജ് ക്വാട്ട വർധിപ്പിക്കണമെന്ന് സൗദിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ േക്വാട്ട വർധിപ്പിച്ചതിന് സൗദി ഭരണകൂടത്തിന് നന്ദി പറഞ്ഞു. ഇന്ത്യയിൽ നിക്ഷേപം നടത്താൻ സൗദിയെ ക്ഷണിച്ചു.
സൗദി അറേബ്യയുടെ തീവ്രവാദ വിരുദ്ധ നിലപാടുകൾക്ക് ഇന്ത്യയുടെ പിന്തുണ അറിയിച്ചു. മേഖലയിലെ രാഷ്ട്രീയ അസ്വസ്ഥതകൾക്കിടയിലും ശക്തമായി മുന്നോട്ടുേപാവാൻ സൗദി അറേബ്യക്ക് സാധിക്കുന്നതായും സൂഷമ പറഞ്ഞു. തുടർന്ന് അരങ്ങേറിയ കലാ^സാംസ്കാരിക വിരുന്ന് വർണാഭമായിരുന്നു. രാജാവിനൊപ്പമിരുന്ന് ഒരു മണിക്കൂർ നീണ്ട കലാവിരുന്ന് ആസ്വദിച്ചാണ് ഇരുവരും വേദി വിട്ടത്. സൗദി അറേബ്യയുടെ ശാസ്ത്ര^സാമൂഹിക വളർച്ച അടയാളപ്പെടുത്തുന്ന നൃത്തപരിപാടികളാണ് അരങ്ങേറിയത്. നേരത്തെ സൽമാൻ രാജാവിെൻറ കൊട്ടാരത്തിലും സുഷമ സ്വരാജ് രാജാവുമായി കുടിക്കാഴ്ച നടത്തി. കൊട്ടാരത്തിൽ വിരുന്നുമൊരുക്കിയിരുന്നു. സൗദി നാഷനൽ ഗാർഡ് 32 വർഷമായി സംഘടിപ്പിക്കുന്ന പൈതൃകോൽസവം രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയാണ്.
വിശാലമായ രാജ്യത്തിെൻറ സാംസ്കാരിക വൈവിധ്യങ്ങളും ജനജീവിത രീതികളും പൈതൃക നഗരത്തിൽ കുടക്കീഴിലെന്ന പോലെ അവതരിപ്പിക്കുകയാണ് മേള. കഴിഞ്ഞ വർഷം നടന്ന മേളയിലാണ് ഇന്ത്യയെ അതിഥിരാജ്യമായി സൗദി അറേബ്യ പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നതു മുതൽ ഇന്ത്യൻ നയതന്ത്ര കാര്യാലയം ‘ഹോം വർക്’ ആരംഭിച്ചിരുന്നു. ഇന്ത്യ ഇൗ അവസരത്തെ ഗൗരവത്തിലെടുത്തത് സൗദി അറേബ്യയെ കുടുതൽ സന്തോഷിപ്പിച്ചിരിക്കയാണ്. മികച്ച പവലിയൻ തന്നെ ഇന്ത്യ ഒരുക്കി. രാജാവ് അതിഥി രാജ്യത്തിെൻറ പവലിയൻ സന്ദർശിക്കൽ അപൂർവ സംഭവമാണ്. പരസ്പര സൗഹൃദം നിറമുള്ളതാക്കാൻ ഇന്ത്യ ഇൗ അവസരം ഉപയോഗപ്പെടുത്തി. അതേ സമയം 13 ലക്ഷത്തോളം ഇന്ത്യക്കാർ ജോലി ചെയ്യുന്ന വിദേശരാജ്യത്ത് ഇന്ത്യൻ വിദേശകാര്യമന്ത്രി സന്ദർശിച്ചപ്പോൾ അവർക്ക് വേണ്ടിയുള്ള ആലോചനകളോ ചർച്ചകളോ അധികൃതരുമായി നടത്തിയതായി വിവരമില്ല. സൗദിയിൽ നിന്ന് ഇന്ത്യൻ പ്രവാസികൾ കുട്ടത്തോടെ നാട്ടിലേക്ക് തിരിക്കാനിരിക്കുന്ന വേളയിലാണ് ഇരു രാജ്യങ്ങൾക്കിടയിൽ സൗഹൃദത്തിെൻറ പുതിയ ചക്രവാളങ്ങൾ തുറന്നത്. ഭാവിയിൽ ഇതുകൊണ്ടൊക്കെ ആശ്വാസം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസസമൂഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
