Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജംറകൾ ഒരുങ്ങി

ജംറകൾ ഒരുങ്ങി

text_fields
bookmark_border
ജംറകൾ ഒരുങ്ങി
cancel

ജിദ്ദ: ഹജ്ജ്​ തീർഥാടകരെ സ്വീകരിക്കാൻ ജംറകളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഹജ്ജ്​ സുരക്ഷ സേന മേധാവി ജനറൽ ഖാലിദ്​ അൽഹർബി പറഞ്ഞു. ജംറകളിലും വഴികളിലും തിരക്ക് നിയന്ത്രിക്കാൻ പൊതുസുരക്ഷ, അടിയന്തിര വിഭാഗം ഉൾപ്പെട്ട  വലിയ സംഘം രംഗത്തുണ്ടാകും. വിവിധ വകുപ്പുകളുമായി സഹകരിച്ച്​ വേണ്ട നടപടികൾ നേരത്തെ സ്വീകരിച്ചിട്ടുണ്ട്​. മുസ്​ദലിഫയിൽ നിന്ന്​ വരുന്ന തീർഥാടകരെ ജംറകളിലെത്തിക്കാൻ​ വിത്യസ്ത റോഡുകൾ നിശ്ചയിച്ചിട്ടുണ്ട്​. ഹാജിമാരുടെ നീക്കങ്ങൾ കൺട്രോൾ റൂം വഴി നിരീക്ഷിക്കും.

മുഴുസമയം പ്രവർത്തിക്കുന്ന 550 കാമറകൾ ഒരുക്കിയിട്ടു​​ണ്ടെന്ന​​ും ഹജ്ജ്​ സുരക്ഷ സേന മേധാവി പറഞ്ഞു. ജംറകളിൽ ഏത്​ അടിയന്തിര ഘട്ടം നേരിടാനും സിവിൽ ഡിഫൻസി​​​​െൻറ മുഴുവൻ യൂനിറ്റുകളും പൂർണ സജ്ജമായതായി സിവിൽ ഡിഫൻസ്​ ഡയരക്​ടറേറ്റ്​ വ്യക്​തമാക്കി. പ്രായംകൂടിയവർക്കും രോഗികൾക്കും സഹായത്തിന്​ മുഴുവൻ പ്രവേശന കവാടങ്ങളിലും ​സിവിൽ ഡിഫൻസ്​ ഉദ്യോഗസ്ഥരുണ്ടാകും. ജംറകളിലേക്കും മസ്​ജിദുൽ ഹറാമിലേക്കും പോകുന്നവർ ബാഗുകളും പെട്ടികളും കൊണ്ടുപോകുന്നത്​ ഒഴിവാക്കണം.

അതേ സമയം, ജംറകളുടെ എല്ലാ നിലകളിലും ​തീർഥാടകർക്ക്​ ആശ്വാസത്തോടെയും സമാധാനത്തോടെയും കല്ലേറ്​ കർമം നടത്താൻ വിപുലമായ സൗകര്യങ്ങളാണ്​ മുനിസിപ്പൽ കാര്യാലയത്തിനു കീഴിൽ പൂർത്തിയാക്കിയിരിക്കുന്നത്​. മുകളിലെ നിലയിൽ തണലേകാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്​. ചൂടിന്​ ആശ്വാസമേകാൻ വാട്ടർ സ്​​േപ്ര സംവിധാനത്തോട്​ കൂടിയ ഫാനുകൾ, ചലിക്കുന്ന കോണികൾ, കാമറകൾ, ലൈറ്റുകൾ, ശബ്​ദ സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്​. മുസ്​ദലിഫ മുതൽ മിനയിലേക്ക്​ വരുന്ന വഴിയിലുടനീളം നിരീക്ഷണത്തിന്​ സ്​ഥിരം കാമറകളുണ്ട്​.

തീർഥാടകർക്ക്​ വേണ്ട നിർദേശങ്ങൾ അപ്പപ്പോൾ നൽകാൻ വലിയ സ്​ക്രീനുകളും ഒരുക്കിയിട്ടുണ്ട്​. വിവിധ റോഡുകളിലൂടെ എത്തുന്നവർക്ക്​  മുകളിലെ നിലകളിലെത്താൻ  കോണികൾ സജ്ജീകരിച്ചിട്ടുണ്ട്​. 2006 ലാണ്​ എല്ലാവിധ സൗകര്യങ്ങളോടെ പുതിയ ജംറ പദ്ധതി നടപ്പിലാക്കിയത്​. 950 മീറ്റർ നീളവും 80 മീറ്റർ വീതിയുമുള്ള ജംറ പാലത്തിന്​​ നാല്​ നിലകളുണ്ട്​.​ 12 നിലവരെ ഉയർത്താനും 50 ലക്ഷം പേർക്ക്​ വരെ ഭാവിയിൽ കല്ലെറിയാനും സാധിക്കുന്ന തരത്തിലാണ്​ പുതിയ ജംറ പദ്ധതി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudihajjgulf newsjamrasaudi news
News Summary - jamra-hajj-saudi-saudi news
Next Story