‘തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി വിരുദ്ധവികാരം ശക്തിപ്പെടുന്നതിന്റെ തെളിവ്’
text_fieldsജുബൈൽ: ജമ്മു-കശ്മീർ, ഹരിയാന തെരഞ്ഞെടുപ്പ് ഫലങ്ങൾ രാജ്യത്ത് ബി.ജെ.പിക്കെതിരായ വികാരം ശക്തിപ്പെടുന്നതിെൻറ തെളിവാണെന്ന് പ്രവാസി വെൽഫെയർ ജുബൈൽ റീജനൽ കമ്മിറ്റി വിലയിരുത്തി.
അധികാരത്തിെൻറ എല്ലാ ഉപകരണങ്ങളും ഉപയോഗപ്പെടുത്തിയിട്ടും ജമ്മു-കശ്മീർ ബി.ജെ.പിയെ കൈവെടിഞ്ഞത് ബി.ജെ.പി മുന്നോട്ടുവെച്ച എല്ലാ വാദങ്ങളെയും ജനങ്ങൾ തള്ളിയതിെൻറ തെളിവാണ്. ഹരിയാനയിലാകട്ടെ ജനവികാരം പൂർണമായി ഉപയോഗപ്പെടുത്താനാവാത്തതാണ് ഇൻഡ്യ മുന്നണിയുടെ പരാജയത്തിെൻറ കാരണം.
മുന്നണിയിലെ ചെറുകക്ഷികളെ കൂടി സഹകരിപ്പിച്ചിരുന്നുവെങ്കിൽ അനായാസ ജയം നേടാനാകുമായിരുന്നു. ഇതിൽ പാഠമുൾക്കൊണ്ട് ആവശ്യമായ തന്ത്രങ്ങളും സഖ്യങ്ങളും ആവിഷ്കരിക്കുന്നതിലൂടെ മാത്രമെ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ സംഘ് പരിവാറിനെതിരെ വിജയിക്കാനാവൂ എന്നും പ്രവാസി വെൽഫെയർ ജുബൈൽ ഭാരവാഹികൾ അറിയിച്ചു.

