‘ജമീലത്തു സുഹ്റ’ പുസ്തക പ്രകാശനം ഇന്ന്
text_fieldsദമ്മാം: ഷബ്ന നജീബിന്റെ പ്രഥമ പുസ്തകം ‘ജമീലത്തു സുഹ്റ’ വ്യാഴാഴ്ച പ്രകാശനം ചെയ്യുമെന്ന് പ്രസാധക സമിതി വാർത്തക്കുറിപ്പിൽ അറിയിച്ചു. സിനിമ സംവിധായകൻ ലാൽ ജോസ് പ്രകാശനം നിർവഹിക്കും. വൈകീട്ട് ഏഴിന് അൽ ഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിലാണ് പരിപാടി.
പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി മേഖലയിലെ കല, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി നിലവിൽ വന്നു.
മുഹമ്മദ് കുട്ടി കോഡൂർ, സാജിദ് ആറാട്ടുപ്പുഴ (രക്ഷാധികാരികൾ), ആലിക്കുട്ടി ഒളവട്ടൂർ (ചെയർമാൻ), നജീബ് അരഞ്ഞിക്കൽ, ഉമർ ഓമശ്ശേരി, ഒ.പി. ഹബീബ്, നജ്മുസമാൻ (വൈസ് ചെയർമാന്മാർ), മാലിക് മഖ്ബൂൽ (ജനറൽ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. അൽ ഖോബാർ കെ.എം.സി.സി വനിത വിങ് പ്രസിഡന്റാണ് ഷബ്ന നജീബ്. ഡെസ്റ്റിനി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

