Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജാ​മി​അഃ നൂ​രി​യ...

ജാ​മി​അഃ നൂ​രി​യ ഡ​യ​മ​ണ്ട് ജൂ​ബി​ലി: ഓ​സ്‌​ഫോ​ജ്‌​ന ജി​ദ്ദ ഐ​ക്യ​ദാ​ർ​ഢ്യം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ജാ​മി​അഃ നൂ​രി​യ ഡ​യ​മ​ണ്ട് ജൂ​ബി​ലി: ഓ​സ്‌​ഫോ​ജ്‌​ന ജി​ദ്ദ   ഐ​ക്യ​ദാ​ർ​ഢ്യം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ജാ​മി​അഃ നൂ​രി​യ്യ ഡ​യ​മ​ണ്ട് ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ജി​ദ്ദ ഓ​സ്‌​ഫോ​ജ്‌​ന സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മ​ത്തി​ൽ അ​ബ്ദു​സ്സ​ലാം ഫൈ​സി ഒ​ള​വ​ട്ടൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ജി​ദ്ദ: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ ഇ​സ്‌​ലാ​മി​ക ക​ലാ​ല​യ​മാ​യ മ​ല​പ്പു​റം പ​ട്ടി​ക്കാ​ട് ജാ​മി​അഃ നൂ​രി​യ അ​റ​ബി​ക് കോ​ള​ജി​ന്റെ ഡ​യ​മ​ണ്ട് ജൂ​ബി​ലി, സ​ന​ദ് ദാ​ന സ​മ്മേ​ള​ന​ത്തി​ന് ജി​ദ്ദ​യി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ‘ഓ​സ്‌​ഫോ​ജ്‌​ന’​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യ​സ​ദ​സ്സ് ന​ട​ത്തി. ബാ​ഗ്ദാ​ദി​യ്യ എ​സ്.​ഐ.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മം സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെ​ന്റ​ർ (എ​സ്.​ഐ.​സി) സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ ഐ​ദ​റൂ​സി മേ​ലാ​റ്റൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ൽ മ​ത, വൈ​ജ്ഞാ​നി​ക രം​ഗ​ത്ത് നി​ശ്ശ​ബ്ദ വി​പ്ല​വം സൃ​ഷ്‌​ടി​ച്ച ജാ​മി​അഃ നൂ​രി​യ ഇ​ന്ന് ആ​ഗോ​ള​പ്ര​ശ​സ്ത സ്ഥാ​പ​ന​മാ​യി മാ​റി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ത്മാ​ർ​ഥ​ത​യും നി​സ്വാ​ർ​ഥ​രു​മാ​യ ഉ​ല​മ, ഉ​മ​റാ​ക്ക​ൾ നേ​തൃ​ത്വം ന​ൽ​കി​യ സ്ഥാ​പ​നം വി​ജ്ഞാ​ന​ത്തി​ന്റെ കെ​ടാ​വി​ള​ക്കാ​യി എ​ന്നും ശോ​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഖു​ർ​ആ​ൻ പ​ണ്ഡി​ത​നും ജാ​മി​അഃ നൂ​രി​യ പ്ര​ഫ​സ​റു​മാ​യ അ​ബ്ദു​സ്സ​ലാം ഫൈ​സി ഒ​ള​വ​ട്ടൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭൗ​തി​ക പ്ര​തി​ഭാ​സ​ങ്ങ​ളെ​പ്പ​റ്റി ചി​ന്തി​ക്കാ​നും പ​ഠി​ക്കാ​നു​മാ​ണ് ഇ​സ്‌​ലാം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​നു​ഷ്യ​രു​ടെ സ്വ​ത​ന്ത്ര​ചി​ന്ത​ക്ക് ഇ​സ്‌​ലാം എ​തി​ര​ല്ലെ​ന്നും ചി​ന്തി​ക്കാ​നാ​ണ് ഖു​ർ​ആ​ൻ ഇ​ട​ക്കി​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും എ​ന്നാ​ൽ, ദൈ​വി​ക​മാ​യ കാ​ര്യ​ങ്ങ​ൾ പ്ര​വാ​ച​ക​ൻ പ​റ​ഞ്ഞ​ത് വി​ശ്വ​സി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ജാ​മി​അഃ ത​വാ​സു​ൽ ജി​ദ്ദ ക​മ്മി​റ്റി​ക്ക് രൂ​പം​ന​ൽ​കി​യ പ​രി​പാ​ടി​യി​ൽ എ​സ്.​ഐ.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ അ​ൻ​വ​ർ ത​ങ്ങ​ൾ ക​ൽ​പ​ക​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബൂ​ബ​ക്ക​ർ ദാ​രി​മി ആ​ല​മ്പാ​ടി, അ​ൻ​വ​ർ സാ​ദി​ഖ്‌ ഫൈ​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഓ​സ്‌​ഫോ​ജ്‌​ന ജി​ദ്ദ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ്‌ മൊ​യ്‌​ദീ​ൻ കു​ട്ടി ഫൈ​സി പ​ന്ത​ല്ലൂ​ർ സ്വാ​ഗ​ത​വും ജ​അ​ഫ​ർ ഫൈ​സി കാ​ളാ​വ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Diamond JubileeJamiah Nooriya
News Summary - Jamiah Nooriya Diamond Jubilee: Osfojna Jeddah Organized unity
Next Story